ലിറ്റിൽ കൈറ്റ്‌സ് സ്‌കൂൾതല ക്യാമ്പ്

Saturday 22 January 2022 3:18 AM IST

കൊച്ചി: പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂൾതല ക്യാമ്പുകൾ ജില്ലയിൽ പൂർത്തിയായി. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അദ്ധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളിൽ നിന്നുള്ള 5933 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് നടത്താൻ കഴിയാതിരുന്ന 25 വിദ്യാലയങ്ങളിലും പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കും പിന്നീട് പകരം സംവിധാനം ഒരുക്കമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. ക്യാമ്പിന്റെ തുടർച്ചയായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ് ജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Advertisement
Advertisement