ജില്ലയിൽ 50 കടന്ന് ടി.പി.ആർ

Saturday 22 January 2022 3:39 AM IST

കൊച്ചി: ജില്ലയിൽ രണ്ടിലൊരാൾക്ക് എന്ന അസാധാരണ നിലയിലേക്ക് കൊവിഡ് കുതിക്കുന്നു. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 50.86 ആണ്. ജില്ലയിൽ ഇന്നലെ 7,339 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 കടക്കുന്നത്. കഴിഞ്ഞ ദിവസം 45.06 ആയിരുന്നു ടി.പി.ആ‌‌ർ.

സമ്പർക്കം വഴി 5592 പേ‌ർക്കാണ് രോഗം. ഉറവിടം അറിയാത്ത 1717 പേർരക്കും 27 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 9,605 പേർക്കായിരുന്നു രോഗം. ഇന്നലെ 4,888 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 33,873 ആണ്.

ഇന്നലെ 18,331 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 8,037 ആദ്യ ഡോസും 5,672 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 11,086 ഡോസും 7,245 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും കരുതലായി 4,622 ഡോസ് വാക്‌സിൻ നൽകി. ആകെ 37,692 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 57,47,809 ഡോസ് വാക്‌സിനാണ് നൽകിയത്. 31,73,015 ആദ്യ ഡോസ് വാക്‌സിനും 25,37,102 സെക്കൻഡ് ഡോസ് വാക്‌സിനുമാണ് നൽകിയത്.

Advertisement
Advertisement