ഇ​ല​പ്പേ​ൻ ആ​ക്ര​മ​ണം രൂ​ക്ഷം; മുതലമടയിലെ മാവ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

Saturday 22 January 2022 12:31 AM IST

മുതലമട: പൂ​ത്ത മാ​വു​ക​ളി​ൽ ഇ​ല​പ്പേ​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​​ടെ പ്രദേശത്തെ മാവ് ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ജ​നു​വ​രി അ​വ​സാ​ന​ത്തോടെ ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​റു​ള്ള മു​ത​ല​മ​ട​യി​ൽ ഇ​ല​പ്പേ​ൻ ആ​ക്ര​മ​ണം വ​ർ​ദ്ധിച്ച​ത്​ വി​ള​വി​നെ സാരമായി ബാ​ധി​ച്ചേ​ക്കു​മെന്ന ആ​ശ​ങ്ക​യു​ണ്ട്.

പൂ​വിന്റെ ത​ണ്ടി​ലെ നീ​ര് ഊറ്റി​ക്കു​ടി​ച്ച് പൂ​ക്ക​ൾ ഉ​ണ​ങ്ങാ​ൻ കാ​ര​ണ​മാ​വു​ന്ന ഇ​ല​പ്പേ​നി​നെ​തി​രെ ല​ഭ്യ​മാ​യ കീ​ട​നാ​ശി​നി​​ക​ൾ മി​ക്ക​തും പ്രയോഗിച്ചെങ്കിലും ഒന്നും ഫ​ലംകാണുന്നില്ലെന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 300ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ മാ​ങ്ങ സം​ഭ​ര​ണ​ശാ​ല​ക​ൾ ഉ​ള്ള മു​ത​ല​മ​ട​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ക്കു​റി സ​മ​യ​മാ​യി​ട്ടും സം​ഭ​ര​ണ ഷെ​ഡു​ക​ൾ കാ​ലി​യാ​ണ്. പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ ഇ​ത്ത​വ​ണ വി​ള​വെ​ടു​പ്പ്​ വൈ​കി​ക്കു​ന്ന​തെ​ന്ന്​ ക​ർ​ഷ​ക​ർ പ​റ​യുന്നു.

2000ത്തി​ല​ധി​കം മാ​വ് ക​ർ​ഷ​ക​രും 500ല​ധി​കം പാ​ട്ട​ക്ക​ർ​ഷ​ക​രു​മു​ള്ള മു​ത​ല​മ​ട മേ​ഖ​ല​യി​ൽ മാ​വി​ന് ഉ​ണ്ടാ​കു​ന്ന കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ മാങ്കോ ക്ലി​നി​ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇതുവരെ ന​ട​പ്പാ​യി​ട്ടി​ല്ല. കീ​ട​നാ​ശി​നി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ മ​ന​സി​ലാ​ക്കി യഥാസമയം കീ​ട​നി​യ​ന്ത്ര​ണ​ത്തി​നു​ള്ള കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം നൽകാൻ വി​ദ​ഗ്ദ്ധർ ഇ​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്.

ഇ​ല​പ്പേ​നി​നെ​തി​രെ ത​മി​ഴ്നാ​ട് കീ​ട​നാ​ശി​നി വ്യാ​പാ​രി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന കീ​ട​നാ​ശി​നി​ക​ൾ നാ​ല് ത​ര​ത്തി​ലു​ള്ള​വ വാ​ങ്ങി ഒ​രു​മി​ച്ച് ക​ല​ർ​ത്തി ത​ളി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ദ്ധിച്ച​തി​നാ​ൽ കീ​ട​നാ​ശി​നി​ക​ൾ കൃ​ഷി​ഭ​വ​നി​ലൂ​ടെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അം​ഗീ​കൃ​ത​മ​ല്ലാ​ത്ത കീ​ട​നാ​ശി​നി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.