സ്‌നേഹിത പോസ്റ്റർ കാമ്പയിൻ ഉദ്ഘാടനം

Saturday 22 January 2022 12:18 AM IST

പത്തനംതിട്ട : കുടുംബശ്രീ സ്‌നേഹിത പോസ്റ്റർ കാമ്പയിൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ഭാഗമായി സ്‌നേഹിതയെക്കുറിച്ച് അറിവ് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് നീതിക്കായി എന്നും എപ്പോഴും നിങ്ങളോടൊപ്പം എന്ന പേരിൽ പോസ്റ്റർ കാമ്പയിൻ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. മോഹനന് പോസ്റ്റർ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ജില്ലയിലെ വിവിധ താലൂക്ക് , തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ വരുന്ന മുഴുവൻ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ സേവനങ്ങളടങ്ങിയ പോസ്റ്ററുകൾ പതിപ്പിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബ് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, സ്‌നേഹിത ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ 100ൽ അധികം സർക്കാർ സ്ഥാപനങ്ങളിൽ പോസ്റ്റർ പതിച്ചു.

Advertisement
Advertisement