കൊച്ചിയിലെ കളിപ്പാട്ടകടകളിൽ റെയ്ഡ്, ഗുണമേന്മയില്ലാത്ത നിരവധി കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

Friday 21 January 2022 11:30 PM IST

കൊച്ചി: കൊച്ചിയിലെ കളിപ്പാട്ടകടകളിൽ നടത്തിയ റെയ്ഡിൽ ഗുണമേന്മയില്ലാത്ത നിരവധി കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി ഐ എസ്) നടത്തിയ റെയ്ഡിലാണ് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിൽ ഗുണമേന്മയില്ലാത്തവ പിടിച്ചെടുത്തത്.

ഐ എസ് ഐ മുദ്രയില്ലാത്ത നിരവധി കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് 2021 ജനുവരി മുതലാണ് കേന്ദ്ര സ‌ർക്കാ‌ർ കളിപ്പാട്ടങ്ങൾക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയത്. കുറ്റക്കാർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബി ഐ എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഐ എസ് ഐ മാർക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങൾ നി‌ർമിക്കുന്നതും വിൽക്കുന്നതും രണ്ട് ലക്ഷം രൂപ വരെ പിഴയോ രണ്ട് വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണ്. നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഐഎസ്ഐ മുദ്ര നിഡബന്ധിതമാക്കിയത്. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്ക് ഐഎസ്ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.