ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ

Friday 21 January 2022 11:57 PM IST

ലണ്ടന്‍: രണ്ടാം പാദ സെമി ഫൈനലിൽ ആഴ്‌സനലിനെ തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് ഫുട്‌ബാൾ ലീഗ് കപ്പിന്റെ ഫൈനലിലെത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ആഴ്‌സനലിനെ കീഴടക്കിയത്. ഡിയാഗോ ജോട്ടയാണ് രണ്ട് ഗോളുകളും നേടിയത്. ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും. ഫെബ്രുവരി 27 ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.സെമിഫൈനലിന്റെ രണ്ട് പാദങ്ങളിലുമായി ടോട്ടനത്തെ വീഴ്ത്തി ചെൽസി നേരത്തേ ഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യ പാദ മത്സരത്തിൽ 2-0 ത്തിനും വിജയിച്ചു. രണ്ടാം പാദ മത്സരത്തിൽ 1-0ത്തിനുമായിരുന്നു ചെൽസിയുടെ വിജയം. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിയാണ് കിരീടം നേടിയത്.