കൊവിഡ് നിയന്ത്രണങ്ങളിൽ രാഷ്ട്രീയപ്പോര്; ഹൈക്കോടതി വിധിയിൽ വെട്ടിലായി സി.പി.എം

Saturday 22 January 2022 12:03 AM IST


 കാസർകോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചു
 വിവാദ ഉത്തരവിറക്കിയ കളക്ടർ അവധിയിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുക്കാതെ പാർട്ടി സമ്മേളനങ്ങളുമായി സി.പി.എം മുന്നോട്ടു പോകവെ, പൊതുവേദിയിൽ അമ്പതു പേരിൽ കൂടുതൽ പാടില്ലെന്ന ഹൈക്കോടതി വിധിയും തൊട്ടുപിന്നാലെ കാസർകോട് ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതും പുതിയ രാഷ്ട്രീയപ്പോരിന് വഴി തുറക്കുന്നു.

പ്രതിരോധത്തിലായ സി.പി.എം മൂന്ന് ദിവസമായി നടക്കേണ്ടിയിരുന്ന കാസർകോട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദ്യദിവസംതന്നെ അവസാനിപ്പിച്ചു.

കൂടുതൽപേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ വിലക്കി ആദ്യം ഉത്തരവ് ഇറക്കിയ കാസർകോട് ജില്ലാ കളക്ടർ, സി.പി.എം ജില്ലാ സമ്മേളനം നടത്താൻ വേണ്ടി അത് പിൻവലിച്ചെന്ന ആക്ഷേപം ശക്തമായിരുന്നു. കോടതി വിധി വന്നതോടെ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഇന്നലെ വൈകിട്ട് അവധിയിൽ പ്രവേശിച്ചതും സി.പി.എമ്മിനും സർക്കാരിനും തിരിച്ചടിയായി. ആദ്യ ഉത്തരവ് പിൻവലിച്ചത് സി.പി.എം സമ്മർദ്ദം കൊണ്ടല്ലെന്ന് കളക്ടർ വിശദീകരിച്ചിരുന്നു.

കാസർകോട് സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയായതിനാൽ സമ്മേളനവേദിയിൽ മുതിർന്ന നേതാക്കൾ കൂടിയാലോചിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസം ചേരേണ്ട തൃശൂർ ജില്ലാസമ്മേളനവും രണ്ട് ദിവസമാക്കി ചുരുക്കി.

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ കണക്കിലെടുത്ത് രണ്ട് സമ്മേളനവും ഇന്നവസാനിപ്പിക്കാൻ നേതൃത്വം നേരത്തേ തീരുമാനിച്ചതായിരുന്നു. ഹൈക്കോടതി വിധി വന്നതോടെ ഇരുസമ്മേളനവേദികളിലും അടിയന്തരമായി അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഈ മാസം 28ന് തുടങ്ങേണ്ട ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. ഷെഡ്യൂൾ മാറ്റണോ, നിശ്ചയിച്ച സമയത്തുതന്നെ രണ്ട് ദിവസമായി നടത്തണോ എന്നതിലാണ് തീരുമാനമെടുക്കുക .

കഴിഞ്ഞ ദിവസം സർക്കാർ നിശ്ചയിച്ച നിയന്ത്രണ മാനദണ്ഡങ്ങൾ സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയക്രമീകരണമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയെ ഒരു കാറ്റഗറിയിലും പെടുത്താത്തതാണ് പ്രതിപക്ഷം ഉദാഹരണമാക്കിയത്.

മൂന്ന് വിഭാഗങ്ങളായി തിരിച്ച് ജില്ലകളെ ക്രമീകരിച്ചത് സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടിയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം, ആരോഗ്യമന്ത്രി വീണാ ജോർജ് നിസ്സഹായാവസ്ഥയിലാണെന്നും വിമർശിച്ചിരുന്നു.

കൊവിഡ് മാനദണ്ഡം നിശ്ചയിച്ചത് സർക്കാരിന്റെ ശാസ്ത്രീയ സ്ട്രാറ്റജിയാണെന്നാണ് മന്ത്രി വീണ ജോർജ് പ്രതികരിച്ചത്.പാർട്ടി സമ്മേളനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വാദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മമ്മൂട്ടിക്ക് കൊവിഡ് വന്നത് സമ്മേളനത്തിൽ പങ്കെടുത്തതിനാലാണോ എന്നും ചോദിച്ചു.

നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി​ ​ഹൈ​ക്കോ​ട​തി

l കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​അ​മ്പ​തു​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പൊ​തു​യോഗ​ങ്ങ​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ത​ട​ഞ്ഞ​ത് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​ ​(36​%)പ​ശ്ചാ​ത്ത​ല​ത്തി​ൽ.
l ​മ​റ്റു​ ​ജി​ല്ല​ക​ളി​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഈ​ ​ജി​ല്ല​യി​ൽ​ ​ബാ​ധ​ക​മ​ല്ലെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​യു​ക്ത​ി​സ​ഹ​മാ​ണോ​യെ​ന്ന് ​കോ​ട​തി​യു​ടെ​ ​ചോ​ദ്യം.
l​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ക്കെ​ന്താ​ണ് ​പ്ര​ത്യേ​ക​ത​യെ​ന്നും​ ​റി​പ്പ​ബ്ളി​ക്ദി​ന​ ​പ​രി​പാ​ടി​ക്കു​പോ​ലും​ 50​പേ​രെ​ ​മാ​ത്ര​മ​ല്ലേ​ ​അ​നു​വ​ദി​ച്ച​തെ​ന്നും​ ​കോ​ട​തി
l ​ ഉ​ത്ത​ര​വി​ട്ട​ത് ​ജ​സ്റ്റി​സ് ​കെ.​ ​വി​നോ​ദ്ച​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച്.​ഹ​ർ​ജി​ ​തി​ങ്ക​ളാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും
l​ ഹ​ർ​ജി​ക്കാ​ര​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​പേ​രൂ​ർ​ക്ക​ട​ ​സ്വ​ദേ​ശി​ ​പി.​എ​ൻ.​ ​അ​രു​ൺ​രാ​ജ്.​ ​പൊ​തു​പ​രി​പാ​ടി​ക​ൾ​ ​പാ​ടി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ജ​നു​വ​രി​ 17​ന് ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ന​ൽ​കി​യ​ ​ഉ​ത്ത​ര​വ് 21​ ​മു​ത​ൽ​ 23​ ​വ​രെ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ന​ട​ത്താ​ൻ​വേ​ണ്ടി​ ​പി​ൻ​വ​ലി​ച്ചെ​ന്ന് ​ഹ​ർ​ജി​യി​ലെ​ ​ആ​ക്ഷേ​പം.
l​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​ന​ട​ത്തു​ന്ന​ ​ജി​ല്ലാ​സ​മ്മേ​ള​നം​ ​ത​ട​യ​ണം.​ ​ഇ​തി​നാ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി,​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​എ​ന്നി​വ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്ന് ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.
l​ കൊ​വി​ഡ് ​ബാ​ധി​ച്ച് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​ക​ണ​ക്കാ​ക്കി​യാ​ണ് ​മൂ​ന്നു​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​നി​ർ​ണ​യി​ച്ച​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം.
l ​എ​ ​കാ​റ്റ​ഗ​റി​യി​ലു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ 50​പേ​ർ​വ​രെ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പൊ​തു​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്താ​മെ​ന്നും​ ​മ​റ്റു​ര​ണ്ട് ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ഇ​ത് ​അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും​ ​കാ​സ​ർ​കോ​ട് ​വ്യാ​പ​നം​ ​കു​റ​വാ​യ​തി​നാ​ൽ​ ​മൂ​ന്നു​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും​ ​സ്റ്റേ​റ്റ് ​അ​റ്റോ​ർ​ണി​യു​ടെ​ ​വാ​ദം