പത്തനംതിട്ട സി.ടി.എഫ്.സി ജേതാക്കൾ

Sunday 23 January 2022 12:55 AM IST
ഒളിമ്പിക്സ് ഫുട്‍ബോൾ ജേതാക്കളായ പത്തനംതിട്ട സി.ടി.എഫ്സി അംഗം മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും മെഡൽ സ്വീകരിക്കുന്നു

തിരുവല്ല : ജില്ലാഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പത്തനംതിട്ട സി.ടി.എഫ്.സി തിരുവല്ല മാർത്തോമാ കോളേജിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി. വിജയികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ മെഡലുകൾ വിതരണം ചെയ്തു. എൻ. എം.രാജു, ചെറിയാൻ പോളച്ചിറയ്ക്കൽ, ഒളിമ്പിക്സ് അസോസിയേഷൻ ജോ.സെക്രട്ടറിമാരായ സനൽ ജി. പണിക്കർ, മാത്യുസ് കെ. ജേക്കബ്, ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജോയി പൗലോസ്, ജോ.സെക്രട്ടറി റെന്നി വർഗീസ്, ടെന്നീസ് അസോസിയേഷൻ ജില്ലാസെക്രട്ടറി കുര്യൻ ഫിലിപ്പ്, റോളർ സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചാർളി ചെറിയാൻ, എന്നിവർ പങ്കെടുത്തു.

Advertisement
Advertisement