അദ്ധ്യാപക കോഴ്‌സ് സീറ്റൊഴിവ്
Sunday 23 January 2022 12:46 AM IST
പത്തനംതിട്ട : കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അദ്ധ്യാപകകോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17നും 35നും മദ്ധ്യേ. പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റുപിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. കൊവിഡ് വ്യാപനകാലമായതിനാൽ 28വരെ അപേക്ഷാത്തീയതിനീട്ടി. വിവരങ്ങൾക്ക് പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട.ഫോൺ : 04734296496, 8547126028.