ടി.​ബി​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഇ​നി ഹൈ​ടെ​ക് ​സൗകര്യം

Sunday 23 January 2022 12:05 AM IST

* പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

കോഴിക്കോട്: ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കി ജില്ലാ ടി.ബി ( ക്ഷയരോഗ ചികിത്സാ കേന്ദ്രം) കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം നാളെ നാടിന് സമർപ്പിക്കും. രാവിലെ 10ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനാവും. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 85.75 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടവും ചികിത്സാ സൗകര്യവും ഒരുക്കിയിരിക്കുന്നത്.

കെട്ടിടത്തിന്റെ താഴെ നിലയിൽ മെഡിക്കൽ ലബോറട്ടറിയും ഒന്നാം നിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 16 സാമ്പിളുകൾ ഒരേ സമയം പരിശോധിക്കാൻ കഴിയുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സിബി നാറ്റ് മെഷീൻ,​ 4 സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്ന മറ്റൊരു സിബിനാറ്റ് മെഷീൻ,​ നാഷണൽ ട്യൂബർകുലോസിസ് എലിമിനേഷൻ പദ്ധതിയുടെ ഭാഗമായി മറ്റ് പരിശോധനകൾക്കുള്ള മെഷീനുകളുമാണ് മെഡിക്കൽ ലബോറട്ടറിയിൽ ഒരുക്കിയിട്ടുള്ളത്.

മെഡിക്കൽ- പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്നതിനും മറ്റുമായി ശീതികരിച്ച കോൺഫറൻസ് ഹാളാണ് ഒന്നാംനിലയിലുളളത്.

ഗെയിൽ ഇന്ത്യാ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച മൊബൈൽ എക്സ് റേ യൂണിറ്റിന്റെ ഉദ്ഘാടനവും ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ലഭിച്ച 2 ഓക്സിജൻ കോൺസെന്ററേറ്ററിന്റെ ഉദ്ഘാടനവും നാളെ നടക്കും.

സേവനങ്ങൾ ഇങ്ങനെ

* രണ്ട് പ്ലമണോളോജിസ്റ്റുകളുടെ സേവനം.

* ശ്വാസകോശ രോഗങ്ങളുടെ ഒ.പി ദിവസവും.

* ഡിജിറ്റൽ എക്സ്‌റേ സംവിധാനം .

* ഇ.സി.ജി സംവിധാനം.

* ലാബ് പരിശോധന

* സിബി നാറ്റ് പരിശോധന

*വെള്ളിയാഴ്ചകളിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പ്

* ആഴ്ചയിലൊരിക്കൽ ടുബാക്കോ സെസേഷൻ ക്ലിനിക്ക്.

* ആഴ്ചയിൽ രണ്ട് ദിവസം പോസ്റ്റ് കൊവിഡ് ക്ലിനിക്ക് .

* ആഴ്ചയിലൊരിക്കൽ കൊവിഡ് പരിശോധന.

Advertisement
Advertisement