അനധികൃത മണ്ണ് ഖനനം: നാല് ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടികൂടി

Saturday 22 January 2022 11:13 PM IST
അനധികൃത മണ്ണ് കടത്തിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും

ചെങ്ങന്നൂർ: മുളക്കുഴ പള്ളിപ്പടിക്കു സമീപമുള്ള സ്വകാര്യ സ്ഥലത്തു നിന്ന് അനധികൃതമായി മണ്ണ് ഖനനം നടത്തിയ ഒരു മണ്ണിമാന്തി യന്ത്രവും നാല് ടിപ്പർ ലോറിയും ചെങ്ങന്നൂർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി ഡോ. ആർ ജോസിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. സബ് ഇൻസ്‌പെക്ടർ എസ്. നിധീഷ്, സി.പി.ഒ മാരായ മണിലാൽ, മനുകുമാർ എന്നിവരാണ് പിരിശോധന നടത്തിയത്.