അങ്കമാലിയിൽ 58,500 പായ്ക്കറ്റ് ഹാൻസ് പിടിച്ചു

Saturday 22 January 2022 11:33 PM IST

അങ്കമാലി: പിക്കപ്പ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58,500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് അങ്കമാലി പൊലീസ് പിടികൂടി. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് പാലക്കാട്ടെത്തിച്ച് മറ്റൊരു വാഹനത്തിൽ കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഇവിടെ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുകയായിരുന്നു ലക്ഷ്യം.

Advertisement
Advertisement