ഒമിക്രോൺ വീണ്ടും പിടിപെടാമെന്ന് വിദഗ്ദ്ധർ

Sunday 23 January 2022 7:38 AM IST

ന്യൂഡൽഹി: കൊവിഡ് ഒരിക്കൽ പിടിപെട്ടാൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ അടുത്ത അണുബാധയെ തടയുമെങ്കിലും ഒമിക്രോൺ വകഭേദത്തിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരിയായി മാസ്ക് ധരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

ഒരിക്കൽ ബാധിച്ചവരിൽ വീണ്ടും ഒമിക്രോൺ വന്നതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതിനുള്ള സാദ്ധ്യതകൾ തള്ളാനാകില്ലെന്ന് മഹാരാഷ്‌ട്ര കൊവിഡ് ടാസ്ക്ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി മുന്നറിയിപ്പ് നൽകുന്നു. ജനിതക മാറ്റം വന്ന ഒമിക്രോൺ വൈറസ് ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടും മറികടക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ജി​ല്ലാകൊ​വി​ഡ്
ക​ൺ​ട്രോ​ൾ​ ​റൂം
ന​മ്പ​റു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ജി​ല്ലാ​ ​കൊ​വി​ഡ് ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളി​ലെ​ ​കോ​ൾ​ ​സെ​ന്റ​റു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ന​മ്പ​രു​ക​ൾ.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​ചി​കി​ത്സ​യു​മാ​യും​ ​ക്വാ​റ​ന്റൈ​നു​മാ​യും​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​അ​ത​ത് ​ജി​ല്ല​ക​ളി​ൽ​ ​ത​ന്നെ​ ​ബ​ന്ധ​പ്പെ​ടാ​നാ​ണ് ​സെ​ന്റ​റു​ക​ൾ​ ​സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ഗൃ​ഹ​നി​രീ​ക്ഷ​ണം,​ ​പാ​ലി​ക്കേ​ണ്ട​ ​സു​ര​ക്ഷാ​ ​ന​ട​പ​ടി​ക​ൾ,​ ​ചി​കി​ത്സ​ ​തു​ട​ങ്ങി​യ​വ​യെ​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​വി​ളി​ക്കാം.​ ​അ​ത്യാ​വ​ശ്യ​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​യെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​നും​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ഇ​തു​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​ദി​ശ​ 104,​ 1056,​ 0471​ 2552056,​ 2551056​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​വി​ളി​ക്കാ​വു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം
0471​ 2733433
0471​ 2779000
91886​ 10100
0471​ 2475088
0471​ 2476088