അച്ചടക്കനടപടി നേരിട്ട ടി. ശശിധരൻ വീണ്ടും സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിൽ

Sunday 23 January 2022 5:41 AM IST

തൃശൂർ: വിഭാഗീയതയുടെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ വീണ്ടും സി.പി.എം തൃശൂർ ജില്ലാകമ്മിറ്റിയിൽ. തൃശൂരിലെ പാർട്ടിയുടെ കരുത്തുറ്റ നേതാവും തീപ്പൊരിപ്രാസംഗികനുമായ ടി. ശശിധരന്റെ 15 വർഷത്തിന് ശേഷമുള്ള മടങ്ങിവരവ് തന്നെയാണ് ജില്ലാ സമ്മേളനത്തിലെ പ്രധാന തീരുമാനം. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയശേഷം മാള ഏരിയ കമ്മിറ്റിയിലേക്ക് ശശിധരൻ തിരിച്ചെത്തിയിരുന്നു.

ആദ്യകാലങ്ങളിൽ വി.എസ് പക്ഷത്തിന്റെ കുന്തമുനയായിരുന്നു ശശിധരൻ. ഔദ്യോഗിക നേതൃത്വത്തിനെതിരെയുളള നിലപാടുകളെ തുടർന്നാണ് അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഷനിലായത്. പിന്നീട് ദീർഘകാലം ബ്രാഞ്ച് അംഗം മാത്രമായി തുടർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ സജീവമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും ശശിധരന്റെ പ്രസംഗങ്ങൾ ഏറെസ്വീകാര്യത നേടി. കുന്നംകുളം മുൻ എം.എൽ.എ ബാബു എം. പാലിശേരിയെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ബാബുവിന്റെ സഹോദരൻ ബാലാജി എം. പാലിശേരിയടക്കം 12 പുതുമുഖങ്ങൾ 44 അംഗ കമ്മിറ്റിയിലുണ്ട്.

ഞാനെന്നും അച്ചടക്കമുളള പാർട്ടിപ്രവർത്തകനാണ്. ഒരിക്കലും പാർട്ടിയെ തള്ളിപ്പറിഞ്ഞിട്ടില്ല. പാർട്ടി പറയുന്ന പ്രവർത്തനം നടത്തിവരികയായിരുന്നു. എന്റെ കുറവുകൾ പരിഹരിച്ചുവെന്ന് പാർട്ടിക്ക് തോന്നിയപ്പോഴാണ് ജില്ലാ കമ്മിറ്റിയിലേക്ക് എടുത്തത്. എന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരും. അതിലും വലിയ ഭാഗ്യമില്ല.

- ടി. ശശിധരൻ

എം.​എം.​ ​വ​ർ​ഗീ​സ്തൃ​ശൂർ
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തു​ട​രും

തൃ​ശൂ​ർ​:​ ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എം.​എം.​ ​വ​ർ​ഗീ​സി​നെ​ ​ഇ​ന്ന​ലെ​ ​സ​മാ​പി​ച്ച​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​വും​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​എം.​എം.​ ​വ​ർ​ഗീ​സ്,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ള്ള​ ​ഒ​ഴി​വി​ലാ​ണ് ​ആ​ദ്യ​ ​ത​വ​ണ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​പേ​രാ​മ്പ്ര​ ​അ​പ്പോ​ളോ​ ​ട​യേ​ഴ്‌​സ് ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ്,​ ​വി​ദേ​ശ​മ​ദ്യ​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1970​ൽ​ ​സി.​പി.​എം​ ​അം​ഗ​മാ​യ​ ​എം.​എം.​ ​വ​ർ​ഗീ​സ് ​പാ​ണ​ഞ്ചേ​രി​ ​ചാ​ലാം​പാ​ടം​ ​സ്വ​ദേ​ശി​യാ​ണ്.​ 1971​ൽ​ ​തൃ​ശൂ​ർ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​സു​വോ​ള​ജി​യി​ൽ​ ​ബി​രു​ദ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​മു​ഴു​വ​ൻ​ ​സ​മ​യ​പ്ര​വ​ർ​ത്ത​ക​നാ​യി.​ 1991​ൽ​ ​ആ​ദ്യ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​വ​ർ​ഗീ​സ് ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നാ​യി.​ 2006​ൽ​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു.
ഭാ​ര്യ​:​ ​സി​സി​ലി.​ ​മ​ക്ക​ൾ​:​ ​ഹ​ണി​ ​എം.​ ​വ​ർ​ഗീ​സ്,​ ​ഡോ.​ ​സോ​ണി​ ​എം.​ ​വ​ർ​ഗീ​സ്,​ ​ടോ​ണി​ ​എം.​ ​വ​ർ​ഗീ​സ്.​ ​മ​രു​മ​ക്ക​ൾ​:​ ​ജി​ജു​ ​പി.​ ​ജോ​സ് ,​ ​സ​ൻ​ജോ​യ് ​ഫി​ലി​പ്പോ​സ്,​ ​വി​ൻ​സി​ ​വ​ർ​ഗീ​സ്.