അഞ്ചാം ക്ലാസ് വിദ്യാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

Sunday 23 January 2022 12:29 AM IST

വരാപ്പുഴ: മുട്ടിനകം തണ്ടിയേക്കൽ വീട്ടിൽ അനീഷ് - ഉഷ ദമ്പതികളുടെ മകൻ ആദിത്യ (11) കൊവിഡ് ബാധിച്ച് മരിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച രാത്രി വയറിളക്കത്തെ തുടർന്ന് പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മറ്റു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്‌കാരം ചേരാനല്ലൂർ ശ്മശാനത്തിൽ നടത്തി. സഹോദരി: അനൂപ (മുട്ടിനകം സെന്റ് മേരീസ് സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി).