ഏഷ്യാ കപ്പ് വനിതാ ഹോക്കി: ഇന്ത്യയ്ക്ക് വിജയത്തുടക്കം

Sunday 23 January 2022 2:48 AM IST

മസ്കറ്റ്: ഏഷ്യാ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒമാൻ വേദിയാകുന്ന ടൂർണമെന്റിൽ പൂൾ എയിലെ മത്സരത്തിൽ മലേഷ്യയെ മറുപടിയില്ലാത്ത 9 ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. വന്ദനാ കടാരിയ, ശർമ്മിള, നവനീത് കൗർ എന്നിവർ ഇരട്ടഗോളുകൾ നേടി. ദീപ് ഗ്രാസ് എക്ക, ലാൽറെംസിയാമി,മോണിക്ക എന്നിവർ ഓരോഗോൾ വീതം നേടി. ഇന്ന് പൂളിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും. ഈ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.