ഐ.പി.എൽ താ​ര​ലേ​ല​ത്തി​നാ​യി​ ​ ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് 1214​ ​താ​ര​ങ്ങൾ

Sunday 23 January 2022 3:19 AM IST

മും​ബ​യ്:​ ​ഐ.​പി.​എ​ൽ​ ​പ​തി​ന​ഞ്ചാം​ ​സീ​സ​ണി​ന് ​മു​ന്നോ​ടി​യാ​യി​ ​ഫെ​ബ്രു​വ​രി​ 12,13​ ​തി​യ​തി​ക​ളി​ൽ​ ​ബെം​ഗ​ളൂ​രു​വി​ൽ​ ​ന​ട​ക്കു​ന്ന​ ​മെ​ഗാ​താ​ര​ ​ലേ​ല​ത്തി​നാ​യി​ 1214​ ​താ​ര​ങ്ങ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രി​ൽ​ 896​ ​പേ​ർ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളും​ 318​ ​പേ​ർ​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളു​മാ​ണ്.​ 270​ ​പേ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​താ​ര​ങ്ങ​ളു​ടെ​ ​അ​ന്തി​മ​ ​പ​ട്ടി​ക​യി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​എ​സ്.​ ​ശ്രീ​ശാ​ന്തും​ ​ഇ​ടം​ ​നേ​ടി.​ 50​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ശ്രീ​ശാ​ന്തി​ന്റെ​ ​അ​ടി​സ്ഥാ​ന​വി​ല.​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​മു​ൻ​ ​ക്യാ​പ്ട​ൻ​ ​ഡേ​വി​ഡ് ​വാ​ർ​ണ​ർ,​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​മി​ച്ച​ൽ​ ​മാ​ർ​ഷ്,​ ​സു​രേ​ഷ് ​റെ​യ്ന,​ ​ആ​ർ.​ ​അ​ശ്വി​ൻ,​ ​ശ്രേ​യ​സ് ​അ​യ്യ​ർ,​ ​ഷ​ർ​ദു​ൽ​ ​താ​ക്കൂ​‌​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ 49​ ​താ​ര​ങ്ങ​ളാ​ണ് ​കൂ​ടി​യ​ ​അ​ടി​സ്ഥാ​ന​ ​വി​ല​യാ​യ​ 2​ ​കോ​ടി​ ​രൂ​പ​ ​സ്വ​യം​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​ആ​വേ​ശ് ​ഖാ​ൻ,​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​എ​ന്നി​വ​ർ​ ​ത​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​അ​ടി​സ്ഥാ​ന​ ​വി​ല​യാ​യ​ 20​ ​ല​ക്ഷ​മേ​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ളൂ​ ​എ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​യി.

ഇ​ത്ത​വ​ണ​ ​ഭൂ​ട്ടാ​നി​ൽ​ ​നി​ന്നും​ ​ഒ​രു​ ​താ​രം​ ​ലേ​ല​ത്തി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​സൂ​പ്പ​ർ​ ​താ​രം​ ​ക്രി​സ് ​ഗെ​യ്ൽ,​ ​ബെ​ൻ​ ​സ്റ്റോ​ക്സ്,​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്ക്,ജോ​ഫ്ര​ ​ആ​ർ​ച്ച​ർ,​സാം​ ​ക​റ​ൻ,​ ​ക്രി​സ് ​വോ​ക്സ് ​എ​ന്നി​വ​ർ​ ​ലേ​ല​പ്പ​ട്ടി​ക​യി​ലി​ല്ല.​ ​ലേ​ല​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​നി​ല​വി​ലെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ടീ​മു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കും.

രാഹുൽ പതിനേഴ് കോടിക്ക് ലക്നൗവിൽ

മെഗാലേലത്തിന് മുന്നോടിയായി ഇത്തവണത്തെ ഐ.പി.എല്ലിലെ പുത്തൻടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസി ഇന്ത്യൻ സൂപ്പർ താരം കെ.എൽ. രാഹുലിനെ തങ്ങളുടെ ക്യാപ്ടനായി തിരഞ്ഞെടുത്തു. 17 കോടി രൂപയുടെ റെക്കാഡ് കരാറിനാണ് രാഹുലിനെ ലക്നൗ സ്വന്തമാക്കിയത്. രാഹുലിനൊപ്പം ആസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (9.2 കോടി), രവി ബിഷ്‌ണോയ് (4 കോടി) എന്നിവരെയാണ് ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഡ്രാഫ്റ്റ് താരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്.

മറ്റൊരു പുതിയ ടീമായ അഹമ്മദാബാദ് ഫ്രാഞ്ചൈസി 15 കോടിരൂപയ്ക്ക് ഹാർദ്ദിക് പാണ്ഡ്യയെയാണ് ക്യാപ്ടനായി കൊണ്ടുവന്നിരിക്കുന്നത്. റാഷിദ് ഖാൻ (15 കോടി), ശുഭ്മാൻ ഗിൽ (8 കോടി) എന്നിവരാണ് ഹാർദ്ദിക്കിനെ കൂടാതെ അഹമ്മദാബാദിന്റെ തട്ടകത്തിലെത്തിയവർ.

മത്സരങ്ങൾ മാർച്ച് അവസാന വാരം മുതൽ

ഇ​ത്ത​വ​ണ​ത്തെ​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​മാ​ർ​ച്ച് ​അ​വ​സാ​ന​ ​വാ​രം​ ​മുതൽ മേയ് ​അ​വ​സാ​നം​ ​വ​രെ​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​ബി.​സി.​സി.​ഐ​ ​സെ​ക്ര​ട്ട​റി​ ​ജ​യ്ഷാ​ ​അ​റി​യി​ച്ചു.​ ​മാ​ർ​ച്ച് 27​ന് ​തു​ട​ങ്ങാ​നാ​ണ് ​ത​ത്വ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.​ ​ഏ​പ്രി​ൽ​ 2​ന് ​​തു​ട​ങ്ങി​യാ​ൽ​ ​മ​തി​യെ​ന്നും​ ​അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.​ ​ഐ.​പി.​എ​ല്ലി​ന്റെ​ 15​-ാം​ ​സീ​സ​​ൺ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ച്ച് ​ന​ട​ത്താ​നാ​ണ് ​ഭൂ​രി​പ​ക്ഷം​ ​ടീ​മു​ട​മ​ക​ൾ​ക്കും​ ​താ​ത്പ​ര്യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​അ​ട​ച്ചി​ട്ട​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ത്സ​രം​ ​ന​ട​ത്താ​നാ​ണ് ​ബി.​സി.​സി.​ഐ​യു​ടേ​യും​ ​താ​ത്പ​ര്യം.​ ​മും​ബ​യും​ ​പൂ​നെ​യു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്താ​ൻ​ ​പ​റ്റാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ​ ​യു.​എ.​ഇ​യും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​ണ് ​ബി.​സി.​സി.​ഐ​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ൽ​ ​ഉ​ള്ള​ത്.
അ​ഹ​മ്മ​ദാ​ബാ​ദ്,​ ​ല​ക്നൗ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​കൂ​ടി​ ​പു​തു​താ​യി​ ​വ​രു​ന്ന​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​പ​ത്ത് ​ടീ​മു​ക​ളാ​ണ് ​ഐ.​പി.​എ​ല്ലി​ൽ​ ​മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങു​ന്ന​ത്.

Advertisement
Advertisement