തിരികെയെത്തി തി​രു​വാ​ഭ​ര​ണ​ ഘോഷയാത്ര

Monday 24 January 2022 12:52 AM IST
തി​രു​വാ​ഭ​രണ​ങ്ങൾ പന്ത​ളം സ്രാ​മ്പി​ക്കൽ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോൾ

പ​ന്ത​ളം: ശ​ബ​രി​മ​ല​യിൽ മ​ക​ര​വി​ള​ക്കി​ന് അ​യ്യ​പ്പന് ചാർ​ത്താൻ പ​ന്ത​ള​ത്തു​നി​ന്നു കൊ​ണ്ടു​പോ​യ തി​രു​വാ​ഭ​ര​ണ​ങ്ങൾ തിരികെയെത്തിച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളിലെ സ്വീ​ക​ര​ണ​ങ്ങൾക്ക് ശേഷം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഘോ​ഷ​യാ​ത്രാ​സം​ഘം മ​ട​ങ്ങി​യെ​ത്തി​.
ഇ​ന്ന​ലെ പു​ലർ​ച്ചെ 4ന് ആ​റ​ന്മു​ള​യിൽ നി​ന്ന് യാ​ത്ര പു​ന​രാ​രം​ഭി​ച്ച സം​ഘ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​തിർ​ത്തി​യാ​യ കു​ള​ക്ക​ര​യിൽ പ്ര​സി​ഡന്റ് ചി​ത്തി​ര സി. ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തിൽ കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​ര​ണം നൽ​കി. അ​വി​ടെ നി​ന്നു യാ​ത്രതു​ടർ​ന്ന സം​ഘ​ത്തി​ന് ഉ​ള്ള​ന്നൂർ ശ്രീ​ഭ​ദ്രാ​ദേ​വീ ക്ഷേ​ത്രം, ഹി​ന്ദു ഐ​ക്യ​വേ​ദി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​കൾ എ​ന്നി​വർ സ്വീ​ക​ര​ണം ന​ൽ​കി. കു​ള​ന​ട ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോൾ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​കൾ ന​ൽ​കി​യ സ്വീ​ക​ര​ണത്തിന് ശേഷം സം​ഘം വി​ശ്ര​മി​ച്ചു.
അ​വി​ടെ നി​ന്നുപുറപ്പെട്ട സംഘത്തെ എം.സി റോ​ഡിൽ പ​ന്ത​ളം വ​ലി​യപാ​ല​ത്തി​ന് സമീപം ദേ​വ​സ്വം ബോർ​ഡ് എ.ഓ എം.ഗോ​പ​കു​മാർ, വ​ലി​യ​കോ​യി​ക്കൽ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മിതി പ്ര​സി​ഡന്റ് പ്രി​ഥ്യു​പാൽ, സെ​ക്ര​ട്ട​റി ആ​ഘോ​ഷ് വി. സു​രേ​ഷ്, ര​ഘു പെ​രും​പു​ളി​ക്കൽ എ​ന്നി​വർ ചേർ​ന്ന് സ്വീ​ക​രി​ച്ചു. പാ​ലം ക​ട​ന്നെ​ത്തി​യ​പ്പോൾ പ​ന്ത​ളം ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തിൽ കൗൺ​സി​ലർ​മാ​രാ​യ പു​ഷ്​പ​ല​ത, സു​നി​താവേ​ണു, കെ.വി. ശ്രീ​ദേ​വി എ​ന്നി​വർ സ്വീ​ക​രി​ച്ചു. മ​ണി​ക​ണ്ഠ​നാൽ​ത്ത​റ​യിൽ അ​യ്യ​സേ​വാ​സം​ഘ​വും ക്ഷേ​ത്രവ​ഴി​യിൽ മു​ട്ടാർ ശ്രീ​അ​യ്യ​ക്ഷേ​ത്ര​ത്തി​നും മ​ങ്ങാ​രം എൻ​.എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​നും വേ​ണ്ടി പ്ര​സി​ഡന്റ് എം.ബി. ബി​നു​കു​മാർ, വൈ​സ് പ്ര​സി​ഡന്റ് ഇ.എ​സ്. ശ്രീ​കു​മാർ, സെ​ക്ര​ട്ട​റി ജി. വാ​സു​ദേ​വൻ പി​ള്ള, ഖ​ജാൻ​ജി രാ​ധാ​കൃ​ഷ്​ണൻ നാ​യർ എ​ന്നി​വർ ചേർ​ന്നു സ്വീ​ക​രി​ച്ചു.
രാ​ജാരാ​ജ​ശേ​ഖ​ര മ​ണ്ഡ​പ​ത്തി​നു മു​ന്നിൽ പ​ന്ത​ളം പാ​ല​സ് വെൽ​ഫെ​യർ സൊ​സൈ​റ്റി പ്ര​സി​ഡന്റ് കെ.സി.ഗി​രീ​ഷ് കു​മാർ, സെ​ക്ര​ട്ട​റി എം.ആർ.സു​രേ​ഷ് വർ​മ്മ എ​ന്നി​വർ സ്വീ​ക​രി​ച്ചു. മേ​ട​ക്ക​ല്ലു​വ​ഴി സ്രാ​മ്പി​ക്കൽ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​പ്പോൾ സെ​ക്ര​ട്ട​റി പി.എൻ.നാ​രാ​യ​ണവർ​മ്മ, ട്ര​ഷ​റർ ദീ​പാ​വർ​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ സ്വീ​ക​രണമൊരുക്കി. ദേ​വ​സ്വം അ​ധി​കൃ​ത​രിൽ നി​ന്ന് കൊ​ട്ടാ​രം ഭാരവാ​ഹി​കൾ ​തി​രു​വാ​ഭ​ര​ണ​ങ്ങ​ളേ​റ്റു​വാ​ങ്ങി തി​രു​വാ​ഭ​ര​ണ മാ​ളി​ക​യി​ലെ സു​ര​ക്ഷി​ത മു​റി​യി​ലേ​ക്കു മാ​റ്റി. കഴിഞ്ഞ 12ന് ആണ് തിരുവാഭരണഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇ​നി അ​യ്യ​പ്പന്റെ പി​റ​ന്നാ​ളാ​യ കും​ഭമാ​സ​ത്തി​ലെ ഉ​ത്ര​ത്തി​നും വി​ഷുവി​നും വ​ലി​യ കോ​യി​ക്കൽ ക്ഷേ​ത്ര​ത്തിൽ ദർ​ശ​ന​ത്തി​നുവ​യ്​ക്കും.

Advertisement
Advertisement