അന്ന് തന്തക്ക് വിളിച്ചവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചത്, പേര് വെളിപ്പെടുത്തി മുകേഷ്

Monday 24 January 2022 9:06 AM IST

കായംകുളം എംഎസ്‌എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരിൽ പൊലീസ് തടഞ്ഞെന്ന ആരോപണം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സൽ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്.

സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്‌തു. 'അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് അവർ വന്നത് . കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവർക്ക് ഇന്നലെ വിളിക്കാൻ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്‌ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല'-ഇതായിരുന്നു സിഐയുടെ പ്രതികരണം.

ഇപ്പോഴിതാ സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷും പ്രതികരിച്ചിരിക്കുകയാണ്. മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേർക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്.

ചില കണക്കുകൂട്ടലുകൾ
അത് തെറ്റാറില്ല...🤣🤣

ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ... അന്ന് ഇവന്റെ പേര് ആര്യൻ മിത്ര എന്നായിരുന്നു...

Posted by Mukesh M on Sunday, 23 January 2022

Advertisement
Advertisement