ഓർഡിനൻസ് എ ജിയുടെ നിർദേശ പ്രകാരം, മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി ബന്ധമില്ലെന്ന് നിയമമന്ത്രി
Tuesday 25 January 2022 1:44 PM IST
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ വിശദീകരണവുമായി നിയമമന്ത്രി പി രാജീവ്. ഓർഡിനൻസ് എ ജിയുടെ നിർദേശപ്രകാരമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി ആർ ബിന്ദുവിനെതിരെയുമുള്ള പരാതികളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തിലേത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ കൂടി പഠിച്ച ശേഷം, രാജ്യത്തെ നിയമത്തിന് അനുസൃതമായാണ് ഓർഡിനൻസ് തയ്യാറാക്കിയതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയുടെ വിധി കൂടി പരിഗണിച്ച ശേഷമാണ് ഓർഡിനൻസെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.