ക്യാപ്‌ടനായി തിരിച്ചെത്തി രോഹിത് ശർമ്മ,​ വിൻഡീസിനെതിരായ എകദിന,​ ടി 20 ടീം പ്രഖ്യാപിച്ചു

Wednesday 26 January 2022 11:58 PM IST

മുംബയ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനായ രോഹിത് ശർമ്മ ക്യാപ്റ്റനായി ടീമിൽ തിരിച്ചെത്തി. കെ.എൽ. രാഹുലാണ് ഉപനായകൻ. വിരാട് കോഹ്‌ലിയും ടീമിലുണ്ട്. പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ദീപക് ഹൂഡയും, കുൽദീപ് യാദവും രവി ബിഷ്ണോയിയും ആവേശ്ഖാനും ടീമിലെത്തി.

3 ഏകദിനവും 3 ട്വന്‍റി 20യുംഅടങ്ങുന്ന പരമ്പര അടുത്തമാസം ആറിന് അഹമ്മദാബാദിലാണ് തുടങ്ങുന്നത്.

ടി 20 ടീം: രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോ‌ഹ്ലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, രവി ബിഷ്ണോയി, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടർ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേഷ്വർ കുമാർ, ആവേശ്ഖാൻ, ഹർഷൽ പട്ടേൽ.

എകദിന ടീം : രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോ‌ഹ്ലി, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹുഡ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, വാഷിംഗ്ടർ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാൻ.

Advertisement
Advertisement