എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് അതിവിശിഷ്ട സേവാമെഡൽ

Friday 28 January 2022 12:03 AM IST

തിരുവനന്തപുരം: ഹൈദരാബാദിലെ എയർഫോഴ്സ് അക്കാഡമി കമൻഡാന്റും കണ്ണൂർ സ്വദേശിയുമായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡലിന് അർഹനായി. സമാധാന കാലഘട്ടത്തിൽ നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്. 2005 ഒക്ടോബറിൽ അദ്ദേഹത്തിന് വായുസേനയുടെ മെഡലും ലഭിച്ചിട്ടുണ്ട്. കണ്ണൂർ കല്യാശ്ശേരി സി.സി.പി . നമ്പ്യാരുടെയും പദ്മിനി നമ്പ്യാരുടെയും മകനാണ് ശ്രീകുമാർ പ്രഭാകരൻ. രേഖ പ്രഭാകരനാണ് ഭാര്യ.