തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Thursday 27 January 2022 11:10 PM IST

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിംഗ് പദ്ധതിക്ക് കേന്ദ്രസ‌ർക്കാരിന്റെ അംഗീകാരം. ഔട്ടർ റിംഗ് റോഡിനെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാനം വഹിക്കും. ഇതിന് പുറമേ സ്റ്റേറ്റ് ജി എസ് ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവും നൽകും.

കേരളത്തിന്റെ വികസന പ്രവ‌ർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് കേന്ദ്ര അംഗീകാരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും ഉദ്യോഗസ്ഥര്‍ക്കും, ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.

Advertisement
Advertisement