അനധികൃത സ്വത്ത് സമ്പാദന കേസ്, ഉദ്യോഗസ്ഥന്റെ വീട്ടിൽ വീണ്ടും വിജിലൻസ് പരിശോധന

Friday 28 January 2022 12:36 AM IST

കുണ്ടറ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണ വിധേയനായ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം മുൻ ജില്ലാ ഓഫീസറും സീനിയർ എൻവയോൺമെന്റൽ എൻജിനീയറുമായ ജോസ് മോന്റെ കൊല്ലം ചീരങ്കാവിലെ വീട്ടിൽ വീണ്ടും വിജിലൻസ് പരിശോധന. ഇന്നലെ രാവിലെ എട്ടരയോടെ ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടു മണിവരെ നീണ്ടു. വിജിലൻസ് എറണാകുളം സ്പെഷ്യൽ സെല്ലാണ് പരിശോധന നടത്തിയത്. നേരത്തെ വിജിലൻസ് നടത്തിയ പരിശോധനയിൽ കോടികളുടെ നിക്ഷേപ രേഖകളും വിദേശ കറൻസിയും കണ്ടെടുത്തിരുന്നു. തുടർന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിജിലൻസ് ഇൻസ്‌പെക്ടർ ബിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.