കൊവിഡ് ചികിത്സയിലുള്ളവർ മൂന്ന് ലക്ഷം കടന്നു

Friday 28 January 2022 12:40 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവർ മൂന്നുലക്ഷം കടന്നു. നിലവിൽ 3,09,489 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 51,739 പേർ കൂടി രോഗബാധിതരായി. 44.60ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് രോഗികൾ കൂടുതൽ. രണ്ട് ജില്ലകളിലും യഥാക്രമം 9708,7675 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ. 464 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 57 മരണങ്ങളും രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 85 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 47,490 പേർ സമ്പർക്കരോഗികളാണ്. 3548 പേരുടെ ഉറവിടം വ്യക്തമല്ല. 237 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. ചികിത്സയിലായിരുന്ന 42,653 പേർ രോഗമുക്തി നേടി.