ഹൈദരാബാദിന് വീണ്ടും ജയം

Friday 28 January 2022 3:26 AM IST

പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സി 3-2ന് ഒഡിഷയെ കീഴടക്കി. ചിയാനസും വിക്ടറും ആകാഷ് മിശ്രയുമാണ് ഹൈദരാബാദിനായി ലക്ഷ്യം കണ്ടത്. ജെറിയും ജൊനാഥാസ് ഡി ജീസസും ഒഡിഷയ്ക്കായി ഓരോ ഗോൾ വീതം നേടി. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 23പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 20 പോയിന്റാണ് ഉള്ളത്. ഒഡിഷ ഏഴാമതാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂരും ഗോവയും തമ്മിൽ ഏറ്റുമുട്ടും.