ഇറാന് ലോകകപ്പ് യോഗ്യത

Friday 28 January 2022 3:55 AM IST

ടെഹ്‌റാൻ: ഖത്തർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പിന് ഇറാൻ യോഗ്യത ഉറപ്പിച്ചു. ഏഷ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാപോരാട്ടത്തിൽ മൂന്നാം റൗണ്ട് എ ഗ്രൂപ്പിലെ മത്സരത്തിൽ ഇന്നലെ ഇറാഖിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. മെഹദി തരേമിയാണ് ഇറാന്റെ വിജയഗോൾ നേടിയത്.

Advertisement
Advertisement