ആലുവയിൽ പാളം തെറ്റിയ വാഗണുകൾ നീക്കി,​ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

Friday 28 January 2022 9:35 PM IST

കൊച്ചി: ആ​ലു​വ​യി​ൽ​ ​വ്യാ​ഴാ​ഴ്‌​ച​ ​രാ​ത്രി​ ​ഗു​ഡ്‌​സ് ​ട്രെ​യി​ൻ​ ​പാ​ളം​ ​തെ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ത​ട​സ​പ്പെ​ട്ട​ ​എ​റ​ണാ​കു​ളം​ ​-​ ​ആ​ലു​വ​ ​വ​ഴി​യു​ള്ള​ ​ഗ​താ​ഗ​തം​ ​ഭാ​ഗി​ക​മാ​യി​ ​പു​നഃ​സ്ഥാ​പി​ച്ചു.ഡ​ബി​ൾ​ ​ലൈ​ൻ​ ​ട്രാ​ക്കു​ണ്ടാ​യി​രു​ന്ന​ ​ആ​ലു​വ​യി​ൽ​ ​സിം​ഗി​ൾ​ ​ലൈ​നി​ലൂ​ടെ​ ​ട്രെ​യി​നു​ക​ൾ​ ​വി​ടാ​നു​ള്ള​ ​സൗ​ക​ര്യം​ ​ ​ ​ഒ​രു​ക്കി.​ ​ നാളെ ഗ​താ​ഗ​തം​ ​പൂ​ർ​ണ​മാ​യും​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​റെ​യി​ൽ​വേ​യു​ടെ​ ​പ്ര​തീ​ക്ഷ.​ ​കേ​ടാ​യ​ ​ട്രാ​ക്കു​ക​ൾ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​മാ​റ്റി​സ്ഥാ​പി​ച്ചു.​ ​അ​തേ​സ​മ​യം​ ​ നാളത്തെ ക​ണ്ണൂ​ർ​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​ജ​ന​ശ​താ​ബ്ദി​ ​എ​ക്സ്‌​പ്ര​സും​ ​തി​രു​ച്ചി​റ​പ്പ​ള്ളി​-​ ​തി​രു​വ​ന​ന്ത​പു​രം​ ​ഇ​ന്റ​ർ​സി​റ്റി​യും​ ​ ​റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.


ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ 10.50​നാ​ണ് ​ആ​ന്ധ്ര​യി​ലെ​ ​യെ​ര​ഗു​ണ്ട​ല​യി​ൽ​ ​നി​ന്ന് ​സി​മ​ന്റു​മാ​യി​ ​കൊ​ല്ല​ത്തേ​ക്ക് ​വ​ന്ന​ 42​ ​വാ​ഗ​ൺ​ ​ഗു​ഡ്സ് ​ട്രെ​യി​നി​ന്റെ​ 2,​ 3,​ 4,​ 5​ ​വാ​ഗ​ണു​ക​ൾ​ ​ഷെ​ഡി​ലേ​ക്കു​ള്ള​ ​ട്രാ​ക്കി​ലേ​ക്ക് ​മാ​റു​ന്ന​തി​നി​ടെ​ ​പാ​ളം​ ​തെ​റ്റി​യ​ത്.​ ​ഒ​രു​ ​വാ​ഗ​ൺ​ ​പാ​ളം​തെ​റ്റു​ക​യും​ ​ര​ണ്ടെ​ണ്ണം​ ​ഭാ​ഗി​ക​മാ​യി​ ​മ​റി​യു​ക​യും​ ​ചെ​യ്തു.​ ​അ​പ​ട​ത്തി​ൽ​പ്പെ​ട്ട​ ​വാ​ഗ​ണു​ക​ൾ​ ​മാ​റ്റി.
അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​പ​ല​ ​ട്രെ​യി​നു​ക​ളും​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വൈ​കി​യാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​ചി​ല​ ​ട്രെ​യി​നു​ക​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​യാ​ത്ര​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ഗു​രു​വാ​യൂ​ർ​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​ഇ​ന്റ​ർ​സി​റ്റി,​ ​എ​റ​ണാ​കു​ളം​-​ക​ണ്ണൂ​ർ​ ​എ​ക്സ്‌​പ്ര​സ് ​തു​ട​ങ്ങി​ 11​ ​ട്രെ​യി​നുകൾ ​ ​പൂ​ർ​ണ​മാ​യും​ ​റ​ദ്ദാ​ക്കി​യ​ത് ഇന്ന് ​യാ​ത്ര​ക്കാ​രെ​ ​വ​ല​ച്ചു

Advertisement
Advertisement