കൊവിഡ്‌ : 24 ആശുപത്രികളിൽ കാൻസർ ചികിത്സാ സൗകര്യം

Saturday 29 January 2022 12:06 AM IST

തിരുവനന്തപുരം : പ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾക്ക് കൊവിഡ് കാലത്ത് വീടിനടുത്ത് ചികിത്സ ലഭ്യമാക്കുന്നതിൻെറ ഭാഗമായി 24 സർക്കാർ ആശുപത്രികളിൽ തുടർചികിത്സ സംവിധാനം.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി , പാലാ ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി , തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാർട്ടേ‌ഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേ‌ഴ്സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജില്ലാ ആശുപത്രി , കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യം. തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെൻറർ എന്നിവയുമായി ചേർന്നാണ് ഈ കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കുന്നത്. കീമോതെറാപ്പി, മറ്റ് കാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കും

തുടർ ചികിത്സ ലഭ്യമാകും.

വാട്‌സാപ്പ് ഗ്രൂപ്പും

റീജിയണൽ കാൻസർ സെൻററുകളിലെ ഡോക്ടർമാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ, ചികിത്സ, ഫോളോ അപ് തുടങ്ങിയ കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കും.

കൊ​വി​ഡ് ​പ്ര​തി​രോ​ധം​:​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​യ​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​സ്റ്റാ​ഫ് ​ന​ഴ്‌​സ്,​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നി​ഷ്യ​ൻ,​ ​ല​ബോ​റ​ട്ട​റി​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​കൊ​വി​ഡ് ​ബ്രി​ഗേ​ഡ് ​മു​ഖേ​ന​ ​ജോ​ലി​ ​ചെ​യ്ത​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​m​o​h​t​r​i​v​a​n​d​r​u​m.​i​n.​ ​w​w​w.​d​m​o​h​t​r​i​v​a​n​d​r​u​m.​i​n​ ​ലെ​ ​ഗൂ​ഗി​ൾ​ ​ഫോ​മി​ൽ​ 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​വി​വ​രം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.

കൊ​വി​ഡ് ​വാ​ർ​റൂ​മു​മാ​യി​ ​ത​ദ്ദേ​ശ​വ​കു​പ്പും

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​വാ​ർ​ ​റൂം​ ​ശ​ക്ത​മാ​ക്കു​ന്നു.​ ​കൊ​വി​ഡ് ​ര​ണ്ടാം​ത​രം​ഗ​ത്തി​ന് ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​വി​വ​ര​ശേ​ഖ​രം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​ല​ക്ഷ്യം.​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ശാ​ര​ദാ​ ​മു​ര​ളീ​ധ​ര​ൻെ​റ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​വാ​ർ​റൂ​മി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​തോ​ടൊ​പ്പം​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വാ​ർ​റൂ​മു​ക​ൾ​ ​സ​ജ്ജ​മാ​ക്കും.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യോ​ഗി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​അ​റി​യി​ച്ചു.​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ൽ​നോ​ട്ടം​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്.​ ​ഓ​‌​ക്‌​സി​ജ​ൻ​ ​കി​ട​ക്ക​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​ഗൃ​ഹ​പ​രി​ച​ര​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കും.​ ​ടെ​ലി​മെ​ഡി​സി​നും​ ​ആം​ബു​ല​ൻ​സ് ​സൗ​ക​ര്യ​വും​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മു​ള്ള​ ​ആ​ളു​ക​ളെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​നി​യോ​ഗി​ക്കാ​മെ​ന്നും​ ​ഇ​തി​ന് ​ആ​വ​ശ്യ​മാ​യ​ ​ചെ​ല​വ് ​ത​ന​ത് ​പ​ദ്ധ​തി​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്താ​മെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന​ലെ​ 54,537​ ​രോ​ഗി​ക​ൾ, 10,000​ ​ക​ട​ന്ന് ​എ​റ​ണാ​കു​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 54,537​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 47.05​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,15,898​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 530​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​എ​റ​ണാ​കു​ള​ത്ത് 10,571​ ​പേ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 6735​ ​പേ​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ 13​ ​മ​ര​ണ​ങ്ങ​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കൂ​ടാ​തെ​ ​രേ​ഖ​ക​ൾ​ ​വൈ​കി​ ​ല​ഭി​ച്ച​തു​ ​കൊ​ണ്ടു​ള്ള​ 81​ ​മ​ര​ണ​ങ്ങ​ളും​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 258​ ​മ​ര​ണ​ങ്ങ​ളും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 30,225​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.