'വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് അനീതി"

Saturday 29 January 2022 12:45 AM IST

കോഴിക്കോട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് മലബാർ ഡവലപ്മെന്റ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

വിമാനാപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അപകടം പൈലറ്റിന്റെ വീഴ്ച മൂലമാണെന്നാണ് റിപ്പോർട്ട്. എന്നാൽ മാറി മാറി അന്വേഷണ സമിതികളെ നിയോഗിച്ച് വലിയ വിമാന സർവിസ് പുന:രാരംഭിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്.

യോഗത്തിൽ ചെയർമാൻ ഷെവലിയാർ സി. ഇ.ചാക്കുണ്ണി അദ്ധ്യക്ഷതവഹിച്ചു. ജോണി പറ്റാണി, ഇ.പി.മോഹൻ ദാസ്, പി.ഐ. അജയൻ, അഡ്വ. എം.കെ.അയ്യപ്പൻ, കുന്നോത്ത് അബൂബക്കർ, എം.വി.കുഞ്ഞാമു, കെ.എ. മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.