എയർടെല്ലിൽ $100 കോടി നിക്ഷേപിക്കാൻ ഗൂഗിൾ

Saturday 29 January 2022 3:37 AM IST

 പുതിയ 4ജി ഫോൺ പുറത്തിറക്കും

ന്യൂഡൽഹി: ഭാരതി എയർടെല്ലിൽ 100 കോടി ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ അമേരിക്കൻ ടെക് ഭീമൻ ഗൂഗിൾ ഒരുങ്ങുന്നു. ഇക്വിറ്റിയായും (5,224 കോടി രൂപ) വാണിജ്യപങ്കാളിയായുമാണ് നിക്ഷേപം നടത്തുക. എർടെല്ലിൽ 1.28 ശതമാനം ഓഹരിപങ്കാളിത്തമാണ് ഗൂഗിളിന് ലഭിക്കുക.

റിലയൻസ് ജിയോയിൽ 7.73 ശതമാനം ഓഹരി പങ്കാളിത്തം നേടിയശേഷം ഗൂഗിൾ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ നിക്ഷേപപദ്ധതിയാണിത്. ജിയോയുമായി ചേർന്ന് ഗൂഗിൾ ജിയോഫോൺ നെക്‌സ്റ്റ് എന്ന 4ജി ഫോൺ അവതരിപ്പിച്ചിരുന്നു. എയർടെല്ലിനൊപ്പവും പുത്തൻ 4ജി ഫോൺ ഗൂഗിൾ അവതരിപ്പിക്കും.

Advertisement
Advertisement