വേദാന്ത് ഫാഷൻസ് ഐ.പി.ഒ ഫെബ്രുവരി നാല് മുതൽ

Saturday 29 January 2022 2:44 AM IST

കൊച്ചി: പ്രമുഖ വിവാഹ, ആഘോഷ വസ്ത്രബ്രാൻഡായ മാന്യവറിന്റെ ഉടമകളായ വേദാന്ത് ഫാഷൻസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഫെബ്രുവരി നാലുമുതൽ എട്ടുവരെ നടക്കും. 824-866 രൂപ പ്രൈസ് ബാൻഡിൽ 3,149 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓഹരി ഫോർ സെയിലിലൂടെ പ്രമോട്ടർമാർ 3.63 കോടി ഓഹരികൾ വിറ്റഴിക്കും. കുറഞ്ഞത് 17 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.