കൊവിഡ്: രഞ്ജി ട്രോഫി രണ്ട് ഘട്ടമായി

Saturday 29 January 2022 2:57 AM IST

മുംബയ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ രണ്ട് ഘട്ടമായി നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചു. ഐ.പി.എല്ലിന് മുൻപായി ലീഗ് ഘട്ട മത്സരങ്ങളും ഐ.പി.എല്ലിന് ശേഷം നോക്കൗട്ട് മത്സരങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. നോക്കൗട്ട് മത്സരങ്ങൾ ജൂണിൽ നടത്താനാണ് തീരുമാനം. ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ മാർച്ച് അവസാന വാരം മുതൽ മേയ് അവസാന വാരം ഇന്ത്യയിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.