വടവന്നൂർ കുമ്മാട്ടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു
Friday 11 February 2022 12:38 AM IST
കൊല്ലങ്കോട്:വടവന്നൂർ ദേശവാസികളുടെ കുമ്മാട്ടി ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു.വിവിധ സമുദായ കമ്മിറ്റിക്കാർ കുമ്മാട്ടി ഉത്സവത്തിന്റെ കാര്യപരിപാടികൾ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന നോട്ടീസിന്റെ പ്രകാശനം കെ ബാബു എം.എൽ.എ നിർവ്വഹിച്ചു. രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തി വരാറുള്ള വടവന്നൂർ കുമ്മാട്ടി ഇത്തവണ മാർച്ച് 4 മുതൽ 10 വരെയാണ് ആഘോഷിക്കുന്നത് ഈ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കളി വേല ഏപ്രിൽ 12മുതൽ 14 വരെയും ചക്ക കള്ളൻ വേല ഏപ്രിൽ 14 നും നടക്കും. മഴുർക്കാവ് പരിസരത്ത് നടന്ന നോട്ടീസ് പ്രകാശന ചടങ്ങിൽ ഉത്സവ കമ്മിറ്റി പ്രസിഡന്റ്‌കെരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ രാജൻ നോട്ടീസ് ഏറ്റുവാങ്ങി. ചേരിയാട്ടം കമ്മിറ്റി പ്രദീപ്,മാണിക്കൻ, എ.മോഹനൻ, അപ്പു, ഭവദാസ്, സന്തോഷ് ചാളക്കൽ എന്നിവർ സംസാരിച്ചു.