രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ സി.പി.എമ്മിന് എങ്ങനെ ലഭിച്ചു, ജില്ലാകളക്ടർക്കെതിരെ കെ.സുധാകരൻ
Thursday 02 May 2019 6:37 PM IST
കണ്ണൂർ: രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ സി.പി.എമ്മിന് ലഭിച്ചതിനെക്കുറിച്ച് പരാതിയുമായി കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയ വീഡിയോഗ്രഫി സംവിധാനത്തിന്റെ രഹസ്യാത്മകത നഷ്ടപ്പെട്ടതായി ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് നൽകിയ പരാതിയിൽ കെ സുധാകരൻ ചൂണ്ടിക്കാട്ടി. വീഡിയോ ദൃശ്യങ്ങൾ ജില്ലാ കളക്ടർ എൽ.ഡി.എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി. . ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതിയിൽ പരാമർശിക്കുന്നു.
വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾക്ക് പുറമെ സി.പി.എം വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് സുധാകരന്റെ പരാതി.