'നടന്നാൽ പ്രണയ വിവാഹം'

Tuesday 01 March 2022 7:00 AM IST

ഫോട്ടോ: രാജീവൻ ഫ്രാൻസിസ്

ഇ​ട​വേ​ള​യി​ല്ലാ​തെ​യാ​ണ് ​സി​നി​മ​യി​ൽ​ ​എെ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ബാ​റ്റ് ​ചെ​യ്യു​ന്ന​ത്.​വെ​ള്ളി​ത്തി​ര​യി​ലെ​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​യാ​ത്ര​യി​ൽ​ 17​ ​സി​നി​മ​ക​ൾ.​എ​ല്ലാ​ ​സി​നി​മ​യി​ലും​ ​കൈ​യൊ​പ്പ് ​പ​തി​ഞ്ഞ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​പി​ടി​ ​തെ​ന്നി​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ച് ​മ​ല​യാ​ള​ത്തി​ന് ​അ​ഭി​മാ​ന​മാ​യി​ ​എെ​ശ്വ​ര്യ​ ​ല​ക്ഷ​മി​ ​ത​ല​യെ​ടു​പ്പോ​ടെ​ ​നി​ൽ​ക്കു​ന്നു.​പു​തു​വ​ർ​ഷ​ത്തി​ൽ​ ​ആ​ദ്യം​ ​എ​ത്തി​യ​ ​സി​നി​മ​യാ​ണ് ​അ​ർ​ച്ച​ന​ 31​ ​നോ​ട്ടൗ​ട്ട്.​ ​ഇ​നി​ ​കു​മാ​രി​ ​ആ​ണ് ​വ​രാ​ൻ​ ​പോ​കു​ന്ന​ത്.​ ​കു​മാ​രി​യി​ൽ​ ​സ​ഹ​സം​വി​ധാ​യി​ക​യു​ടെ​ ​കു​പ്പാ​യം​ ​കൂ​ടി​ ​അ​ണി​യു​ന്നു.​ ​തെ​ലു​ങ്കി​ൽ​ ​തി​ള​ങ്ങാ​ൻ​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ഗോ​ഡ് ​സെ​ ​ഉ​ട​ൻ​ ​എ​ത്തും.​ ​ര​ണ്ടാ​മ​ത്തെ​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​വേ​ഷം.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​എെ​ഷു​ ​ബോ​ളി​വു​ഡി​ലേ​ക്ക് ​വൈ​കാ​തെ​ ​ചേ​ക്കേ​റാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​സി​നി​മ​യെ​ക്കു​റി​ച്ചും​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും​ ​എെ​ശ്വ​ര്യ​ ​ല​ക്ഷ​മി​ ​മ​ന​സ് ​തു​റ​ന്ന് ​സം​സാ​രി​ച്ച​പ്പോ​ൾ.

അ​ർ​ച്ച​ന​ 31​ ​നോ​ട്ടൗ​ട്ട്,​ ​കു​മാ​രി​ ​എ​ന്നീ​ ​സി​നി​മ​ക​ളും​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്ന​ ​അ​ഭി​നേ​ത്രി​ക്ക് ​എ​ങ്ങ​നെ​യാ​ണ് ​പ്രി​യ​പ്പെ​ട്ട​വ​രാ​കു​ന്ന​ത് ? ക​ഥ​ ​കേ​ട്ട​പ്പോ​ൾ​ ​ത​ന്നെ​ ​അ​ർ​ച്ച​ന​യെ​യും​ ​കു​മാ​രി​യെ​യും​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ട്ടു.​ ​അ​ഭി​ന​യ​ ​സാ​ദ്ധ്യ​ത​ ​നി​റ​ഞ്ഞ​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​വേ​ഗം​ ​എ​ത്താ​ൻ​ ​ര​ണ്ടു​പേ​ർ​ക്കും​ ​ക​ഴി​യും.​ ​ഞാ​ൻ​ ​എ​ന്ന​ ​പ്രേ​ക്ഷ​ക​ ​കാ​ണാ​നും​ ​കേ​ൾ​ക്കാ​നും​ ​ആ​സ്വ​ദി​ക്കാ​നും​ ​ക​ഴി​യു​ന്ന​ ​ക​ഥ.​ ​ഗ്രാ​മീ​ണ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ജീ​വി​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​യാ​ണ് ​അ​ർ​ച്ച​ന.​ ​എ​ന്നാ​ൽ​ ​കു​മാ​രി​യി​ൽ​ ​ഇ​തേ​വ​രെ​ ​കാ​ണാ​ത്ത​ ​കാ​ഴ്ച​ക​ളാ​യി​രി​ക്കും.​ ​ര​ണ്ട് ​സി​നി​മ​യി​ലും​ ​പു​തു​മ​യു​ണ്ട്.​ ​അ​ർ​ച്ച​ന​യു​ടെ​ ​ജീ​വി​ത​ ​പ​രി​സ​രം​ ​കൂ​ടു​ത​ൽ​ ​പ​രി​ചി​ത​മാ​യ​തി​നാ​ൽ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ത് ​പെ​ട്ടെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​അ​റി​യാം.​ ​ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ഴും​ ​പി​ന്നീ​ട് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​മ്പോ​ഴും​ ​അ​ർ​ച്ച​ന​യോ​ടും​ ​കു​മാ​രി​യോ​ടും​ ​സ്നേ​ഹം​ ​തോ​ന്നി.​ ​ക​ഥ​യു​ടെ​യും​ ​അ​വ​ത​ര​ണ​രീ​തി​യു​ടെ​യും​ ​പു​തു​മ​ ​കൊ​ണ്ടും​ ​അ​ർ​ച്ച​ന​യും​ ​കു​മാ​രി​യും​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രാ​ണ്.

ആ​ദ്യ​ ​സി​നി​മ​ ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യു​ടെ​യും​ ​ഇ​പ്പോ​ൾ​ ​അ​ർ​ച്ച​ന​യു​ടെ​യും​ ​സം​വി​ധാ​യ​ക​ർ​ ​ന​വാ​ഗ​ത​രാ​യ​പ്പോ​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളെ​യും​ ​സ​മീ​പി​ച്ച​ത് ?

സി​നി​മ​യെ​പ്പ​റ്റി​യും​ ​അ​ഭി​ന​യ​ത്തെ​പ്പ​റ്റി​യും​ ​ഒ​ന്നും​ ​അ​റി​യാ​തെ​യാ​ണ് ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യി​ൽ​ ​നാ​യി​ക​യാ​വു​ന്ന​ത്.​ ​എ​ന്താ​ണ് ​സി​നി​മ,​ ​അ​ഭി​ന​യം​ ​എ​ന്ന​റി​യാ​ൻ​ ​വേ​ണ്ടി​ ​ചെ​യ്ത​ ​സി​നി​മ​യാ​ണ് ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള.​ ​എ​ന്നാ​ൽ​ ​അ​പ്പോ​ൾ​ ​മു​ത​ൽ​ ​സി​നി​മ​യോ​ട് ​സ്നേ​ഹം​ ​തോ​ന്നി.​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​ ​ചെ​യ്ത​തി​ന്റെ​ ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​സി​നി​മ​ ​പാ​ഷ​നാ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​സ്ക്രീ​നി​ൽ​ ​കാ​ണു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​ഇ​മോ​ഷ​ൻ​ ​മ​ന​സി​ലാ​കു​ന്ന​തും​ ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ഴാ​ണ് .​ ​അ​ർ​ച്ച​ന​ ​ചെ​യ്യു​മ്പോ​ൾ​ ​ന​ടി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ക്വ​ത​ ​കൈ​വ​ന്നു​വെ​ന്ന് ​തോ​ന്നി.​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​ആ​കാം​ക്ഷ​യും​ ​അ​ത്‌​ഭു​ത​വും​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​എ​ങ്ങ​നെ​യാ​ണ് ​ഒ​രു​ ​സി​നി​മ​ ​കൂ​ടു​ത​ൽ​ ​ന​ന്നാ​ക്കു​ക​ ​എ​ന്ന​തി​ലാ​യി​രു​ന്നു​ ​ശ്ര​ദ്ധ.​ ​അ​തി​ലൂ​ടെ​ ​മു​മ്പോ​ട്ടു​പോ​കാ​ൻ​ ​ശ്ര​മി​ച്ചു.

സി​റ്റി​ഗേ​ൾ​ ​ബോ​ൾ​ഡ് ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​മാ​ത്രം അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​മാ​റ്റം​ ​വേ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചോ​ ? ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും.​ ​അ​തി​നാ​ൽ​ ​മാ​റ്റം​ ​വേ​ണ​മെ​ന്ന് ​അ​ങ്ങ​നെ​ ​ആ​ഗ്ര​ഹി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​ഗ്രാ​മീ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ ​പ​ല​പ്പോ​ഴും​ ​സി​നി​മ​ക​ൾ​ ​എ​ത്ര​ ​ന​ന്നാ​യാ​ലും​ ​'​ഇ​തി​ലും​ ​അ​ർ​ബ​നാ​ണ​ല്ലോ​ ​ഐ​ശ്വ​ര്യ​'​ ​എ​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു. ഗ്രാ​മീ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കൂ​ടി​ ​ചെ​യ്യ​ണ​മെ​ന്ന് ​അ​പ്പോ​ൾ​ ​മു​ത​ലാ​ണ് ​ആ​ഗ്ര​ഹി​ച്ചു​ ​തു​ട​ങ്ങു​ന്ന​ത്.​ ​സി​റ്റി​ഗേ​ൾ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​ ​എ​ന്റെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ലി​യ​ ​പ​ങ്കു​വ​ഹി​ച്ചു.​ ​എ​ന്നെ​ ​ഒാ​രോ​ ​പ്രാ​വ​ശ്യ​വും​ ​മു​ന്നി​ലേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യും​ ​വ​ള​ർ​ച്ച​യി​ൽ​ ​സ​ഹാ​യി​ക്കു​ക​യും​ ​ചെ​യ്ത​ത് ​മാ​യാ​ന​ദി​യും​ ​വ​ര​ത്ത​നും​ ​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യും​ ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​രു​മാ​ണ്.

പൊ​ന്നി​യി​ൻ​ ​ശെ​ൽ​വ​നി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​മ​ണി​ര​ത്‌​നം​ ​സി​നി​മ​ ​സ്വ​പ്നം​ ​ക​ണ്ടോ​ ? സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​മെ​ന്ന് ​അ​റി​യാ​ത്ത​ ​സ​മ​യ​ത്തു​പോ​ലും​ ​മ​ണി​ര​ത്‌​നം​ ​എ​ന്ന​ ​സം​വി​ധാ​യ​ക​നെ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ട്ടു.​ ​സി​നി​മ​യെ​പ്പ​റ്റി​ ​എ​ന്തെ​ങ്കി​ലും​ ​പ​ഠി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ​ ​ആ​ദ്യം​ ​ക​ണ്ട​ത് ​മ​ണി​ര​ത്‌​നം​ ​സാ​റി​ന്റെ​ ​സി​നി​മ​ക​ളാ​യി​രു​ന്നു.​ ​മ​ണി​ര​ത്നം​ ​സി​നി​മ​ക​ൾ​ ​ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ​ ​വേ​റി​ട്ട​ ​അ​നു​ഭ​വം​ ​മാ​ത്ര​മ​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഉ​ള്ളി​ൽ​ ​നി​ന്നു​ ​ഇ​റ​ങ്ങി​പോ​വാ​തെ​ ​കു​റെ​ദി​വ​സം​ ​ത​ട്ടി​ ​നി​ൽ​ക്കും.​ ​ഇ​തെ​ല്ലാം​ ​സ്ഥി​ര​മാ​യി​ ​മ​ണി​ര​ത്‌​നം​ ​സി​നി​മ​ക​ളി​ൽ​ ​നി​ന്നാ​ണ് ​എ​നി​ക്ക് ​കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന​ത്.​ ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​പ്പോ​ൾ​ ​മ​ണി​ര​ത്നം​ ​സാ​റി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​ഭാ​ഗ​മാ​ക​ണ​മെ​ന്ന് ​അ​തി​യാ​യി​ ​ആ​ഗ്ര​ഹി​ച്ചു.​ ​അ​ത് ​ന​ട​ന്ന​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യാ​ണ് ​ക​രു​തു​ന്ന​ത്.

മെ​ഡി​സി​ൻ​ ​രം​ഗ​ത്തേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​വീ​ട്ടു​കാ​ർ​ ​ഇ​പ്പോ​ഴും​ ​നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ടോ​ ? സി​നി​മ​യി​ലാ​ണ് ​എ​ന്റെ​ ​ശ്ര​ദ്ധ​ ​മു​ഴു​വ​ൻ​ ​എ​ന്ന് ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​അ​റി​യാം.​ ​അ​തി​നാ​ൽ​ ​ഇ​പ്പോ​ൾ​ ​നി​ർ​ബ​ന്ധി​ക്കാ​റി​ല്ല.​ ​ഇ​ട​യ്ക്ക് ​ചോ​ദി​ക്കും​ ​മ​ട​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ​യെ​ന്ന്.​ ​അ​ത്ത​രം​ ​സം​സാ​ര​ങ്ങ​ളും​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​മാ​റി​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ര​ണ്ടു​പേ​ർ​ക്കും​ ​അ​റി​യാം.​ ​സി​നി​മ​യി​ൽ​ ​നി​ന്നു​ ​മാ​റി​നി​ൽ​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഡോ​ക്ട​ർ​ ​ജോ​ലി​യി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​വു​മെ​ന്ന് ​അ​ച്ഛ​നോ​ടും​ ​അ​മ്മ​യോ​ടും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

സം​വി​ധാ​നം​ ​ഐ​ശ്വ​ര്യ​ല​ക്ഷ്മി​ ​എ​ന്ന് ​വാ​യി​ക്കാ​ൻ​ ​ക​ഴി​യു​മോ​ ? സം​വി​ധാ​യി​ക​യാ​ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ഇ​ല്ല.​അ​ഭി​ന​യം​ ​ഏ​റെ​ ​പാ​ഷ​നോ​ടെ​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഒ​രി​ക്ക​ലും​ ​ജോ​ലി​യാ​യി​ ​തോ​ന്നി​യി​ല്ല.​ ​എ​ന്നാ​ൽ​ ​സം​വി​ധാ​നം​ ​പാ​ഷ​നി​ല്ലാ​തെ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​തു​ ​ജോ​ലി​യും​ ​ഭാ​ര​വു​മാ​യി​ ​മാ​റും.​ ​അ​ത്ത​രം​ ​ഭാ​രം​ ​ചു​മ​ക്കാ​ൻ​ ​ത​ത് ​കാ​ലം​ ​താ​ത്പ​ര്യ​മി​ല്ല.​ ​അ​ഭി​ന​യ​ത്തോ​ട് ​താ​ത്പ​ര്യം​ ​കൂ​ടി​യ​ത് ​കൊ​ണ്ട് ​കാ​മ​റ​യു​ടെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​എ​ല്ലാ​ ​മേ​ഖ​ല​യെ​പ്പ​റ്റി​യും​ ​ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​യും​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​സി​നി​മ​യി​ലു​ള്ള​ ​ഇ​ട​ത്തെ​ക്കു​റി​ച്ചും​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടാ​ണ് ​കു​മാ​രി​യി​ൽ​ ​സ​ഹ​സം​വി​ധാ​യി​ക​യാ​യ​ത്.​ ​അ​ഭി​ന​യ​ത്തോ​ടു​ള്ള​ ​ഇ​ഷ്ടം​ ​കൂ​ടു​ക​യേ​ ​ചെ​യ്തി​ട്ടു​ള്ളു.

അ​ഭി​ന​യം​ ​വി​ല​യി​രു​ത്തു​ക​യും​ ​മാ​റ്റം​ ​വേ​ണ​മെ​ന്ന് ​തി​രി​ച്ച​റി​യു​ക​യും​ ​ചെ​യ്ത​ത് ​എ​പ്പോ​ഴാ​യി​രി​ക്കും​ ? വി​ല​യി​രു​ത്ത​ൽ​ ​എ​പ്പോ​ഴും​ ​ന​ട​ക്കു​ന്നു.​ ​ഒാ​രോ​ ​സീ​ൻ​ ​ചെ​യ്യു​മ്പോ​ഴും​ ​മോ​ണി​റ്റ​റി​ൽ​ ​കാ​ണു​മ്പോ​ഴും​ ​വി​ല​യി​രു​ത്ത​ൽ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​സം​വി​ധാ​യ​ക​നു​മാ​യി​ ​ഇ​തേ​പ്പ​റ്റി​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്നു.​ ​സി​നി​മ​ ​റി​ലീ​സാ​കു​ന്ന​ ​സ​മ​യ​ത്ത് ​ഒ​രു​പാ​ട് ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ഒ​പ്പം​ ​ഉ​പ​ദേ​ശ​ങ്ങ​ളും.​ ​മു​ൻ​പോ​ട്ടു​ള്ള​ ​യാ​ത്ര​യ്ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യു​ന്ന​ ​അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ​എ​നി​ക്ക് ​ല​ഭി​ക്കു​ക.​ ​ആ​ ​രീ​തി​യി​ൽ​ ​ഉ​ൾ​ക്കൊ​ണ്ട് ​മാ​റ്റം​ ​വേ​ണ​മെ​ങ്കി​ൽ​ ​അ​ത് ​ചെ​യ്തു​ ​മു​ന്നോ​ട്ടു​ ​പോ​വു​ന്നു.

ജീ​വി​ത​ത്തി​ൽ​ ​സി​നി​മ​ ​എ​ന്തു​മാ​റ്റം​ ​വ​രു​ത്തി​ ?

ന​ല്ല​ ​മാ​റ്റം​ ​മാ​ത്രം​ ​ത​ന്നു.​ ​ഒ​രു​ ​വ്യ​ക്തി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​ൻ​ ​സി​നി​മ​യി​ലാ​ണ് ​വ​ള​ർ​ന്ന​ത്.​ ​ഞാ​ൻ​ ​എ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്നു.​ ​പ​ല​പ്പോ​ഴും​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലും​ ​മു​ൻ​പോ​ട്ടു​ള്ള​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ ​കാ​ണു​മ്പോ​ഴും​ ​സി​നി​മ​യി​ൽ​ ​വ​ന്ന​ശേ​ഷം​ ​എ​ന്റെ​ ​ചി​ന്ത​യി​ൽ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്.​ ​എ​നി​ക്ക് ​സ​ന്തോ​ഷം​ ​മാ​ത്ര​മ​ല്ല​ ​ജീ​വി​ത​വും​ ​ത​രു​ന്നു​ ​സി​നി​മ.​ ​പ​ല​പ്പോ​ഴും​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​സ​ന്തോ​ഷ​ത്തി​നും​ ​കാ​ര​ണം​ ​സി​നി​മ​ ​ത​ന്നെ​യാ​ണ്.

എ​പ്പോ​ഴാ​യി​രി​ക്കും​ ​ഐ​ശ്വ​ര്യ​യു​ടെ​ ​വി​വാ​ഹം ? വി​വാ​ഹ​ത്തി​ന് ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​അ​ച്ഛ​നോ​ടും​ ​അ​മ്മ​യോ​ടും​ ​മു​ൻ​പേ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ര​ണ്ടു​പേ​രും​ ​അ​ത് ​മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ​ ​വി​വാ​ഹ​ത്തി​ന് ​നി​ർ​ബ​ന്ധി​ക്കാ​റി​ല്ല.​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​വി​വാ​ഹം​ ​ന​ട​ന്നാ​ൽ​ ​ഉ​റ​പ്പാ​യും​ ​അ​ത് ​പ്ര​ണ​യ​ ​വി​വാ​ഹ​മാ​യി​രി​ക്കും.

ഐ​ഷു​ ​എ​ന്ന് ​ആ​രാ​ണ് ​ആ​ദ്യം​ ​വി​ളി​ച്ച​ത് ?

അ​ച്ഛ​നും​ ​അ​മ്മ​യു​മാ​ണ് ​ഐ​ഷു​ ​എ​ന്ന് ​ആ​ദ്യം​ ​വി​ളി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​ ​ മീ​ഡി​യ​യി​ൽ​ ​അക്കൗണ്ട് തു​ട​ങ്ങി​യ​പ്പോ​ൾ​ ​ഐ​ഷു​ ​എ​ന്ന​ ​പേ​ര് ​വ​ച്ചു.​ ​ആ​സ​മ​യ​ത്ത് ​സി​നി​മ​യി​ൽ​ ​വ​ന്നി​ട്ടി​ല്ല.​ ​വീ​ട്ടി​ൽ​ ​മാ​ത്രം​ ​വി​ളി​ച്ച​ ​പേ​രാ​ണ് ​ഇ​പ്പോ​ൾ​ ​ആ​ളു​ക​ൾ​ ​എ​ല്ലാം​ ​വി​ളി​ക്കു​ന്ന​ത്.​ ​ഐ​ഷു​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​പ​രി​ചി​ത.​ ​ആ​ ​വി​ളി​യി​ലൂ​ടെ​ത്ത​ന്നെ​ ​സ്നേ​ഹം​ ​കി​ട്ടു​ന്നു​ണ്ട്.​ ​അ​ത്ര​യ്ക്ക് ​സ്നേ​ഹ​മു​ള്ള​വ​രാ​ണ് ​എ​ന്നെ​ ​ഐ​ഷു​ ​എ​ന്ന് ​വി​ളി​ക്കു​ക.​ ​ആ​ ​വി​ളി​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷ​മു​ണ്ട്.

അ​ഭി​ന​യ​യാ​ത്ര​ ​അ​ഞ്ചു​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോൾ മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​ക​ളി​ൽ​ ​ക​ണ്ടി​ല്ല​ ?

ഇ​തു​വ​രെ​ ​എ​നി​ക്ക് ​അ​ങ്ങ​നെ​ ​ഒ​രു​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ല്ല.​ ​മ​ല​യാ​ള​ത്തി​ന് ​ദൈ​വാ​നു​ഗ്ര​ഹം​ ​പോ​ലെ​ ​ല​ഭി​ച്ച​ ​വ​ലി​യ​ ​ന​ട​ൻ​മാ​രാ​ണ് ​ര​ണ്ടു​ ​പേ​രും.​ ​ന​ല്ല​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ചാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​ഭി​ന​യി​ക്കും.​ര​ണ്ടു​പേ​ർ​ക്കും​ ​ഒ​പ്പം​ ​സ്ക്രീ​നി​ൽ​ ​അ​ല്പ​ ​നേ​ര​മെ​ങ്കി​ലും​ ​വ​രാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യാ​ണ് ​ക​രു​തു​ന്ന​ത്.