പെൻഷൻ: സർവകലാശാലാ ജീവനക്കാർ സമരത്തിൽ

Monday 28 February 2022 7:54 PM IST

തിരുവനന്തപുരം: സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർവകലാശാലകളിൽ പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരരംഗത്ത്. കേരള യൂണിവേഴ്സി​റ്റി സ്​റ്റാഫ് യൂണിയൻ, കേരള യൂണിവേഴ്സി​റ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ യൂണിവേഴ്സി​റ്റി ഓഫീസ്, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ പ്രകടനവും ധർണയും നടത്തി. ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളിൽ സർക്കാർ പണം മുടക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈയൊഴിയുകയാണെന്ന് സംഘടനകൾ ആരോപിച്ചു.

Advertisement
Advertisement