രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: നടപടി​ വി​ശദീകരിക്ക​ണം

Tuesday 01 March 2022 1:53 AM IST

കൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടുക്കി സ്വദേശി ജോസി​ന്റെ ഹർജിയിലാണ് ജസ്റ്റി​സ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജിക്കാരന്റെ പട്ടയം റദ്ദാക്കിയിട്ടില്ലെങ്കിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഇടക്കാല ഉത്തരവും നൽകി.

ഈ പട്ടയങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങൾ ബോധിപ്പിക്കണം. അന്വേഷി​ച്ച രീതി​കൾ വ്യക്തമാക്കണം. 530 രവീന്ദ്രൻ പട്ടയങ്ങൾ എന്തു ചെയ്യാനാണ് തീരുമാനം, നിയമവിരുദ്ധ പട്ടയങ്ങൾക്ക് ആരാണ് ഉത്തരവാദി, എങ്ങനെയാണ് ഇവ തയ്യാറാക്കിയത് തുടങ്ങിയവ അറി​യി​ക്കണം. ഹർജി മാർച്ച് 18ന് പരിഗണിക്കും. കഴിഞ്ഞ 23നാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ നടപടി ആരംഭിച്ചത്. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകളിൽ ഇത്തരം പട്ടയമുള്ള 37 പേരെ കേൾക്കുന്നതിനായി മാർച്ച് അഞ്ചിന് ആദ്യ ഹിയറിംഗ് നടത്തും.

Advertisement
Advertisement