മന്ത്രി അനിലുമായി പുതുച്ചേരി മന്ത്രിയുടെ ചർച്ച

Tuesday 01 March 2022 2:06 AM IST

തിരുവനന്തപുരം: കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനെത്തിയ പുതുച്ചേരി ഭക്ഷ്യമന്ത്രി എ.കെ. സായ് ജെ. ശരവണൻ കുമാർ മന്ത്രി ജി.ആർ. അനിലുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ഭക്ഷ്യപൊതുവിതരണ സംവിധാനം രാജ്യത്തിനാകെ മാതൃകയാണെന്നും കൂടുതൽ അറിയാൻ താത്പര്യമുണ്ടെന്നും ശരവൺകുമാർ വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങളുടെ ദുരുപയോഗം, ഗുണനിലവാരം ഉറപ്പാക്കൽ സംബന്ധിച്ചും ചർച്ച നടന്നു. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി. സജിത് ബാബു, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement