മെദ്‌വദേവ് ഒന്നാം നമ്പർ

Tuesday 01 March 2022 12:47 AM IST

പാരീസ് : നൊവാക് ജോക്കോവിച്ചിന്റെ നീണ്ട കാലത്തെ വാഴ്ച അവസാനിപ്പിച്ച് റഷ്യൻ താരം ഡാനിൽ മെദ്‌വെദേവ് പുരുഷ ടെന്നിസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. വാക്സിനേഷൻ പ്രശ്നത്തിൽ നൊവാക്കിന് ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാവാതെ മടങ്ങേണ്ടിവന്നതുമുതൽ ഒന്നാം റാങ്കും തുലാസിലായിരുന്നു.കഴിഞ്ഞ ദിവസം നൊവാക്ക് ദുബായ് ഓപ്പണിന്റെ ക്വാർട്ടറിൽ തോറ്റതോടെയാണ് ഒന്നാം റാങ്ക് നഷ്ടമായത്. ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന് പൊരുതിത്തോറ്റ താരമാണ് മെദ്‌വെദേവ്. നൊവാക്ക് രണ്ടാം റാങ്കിലും അലക്സിസ് സ്വരേവ് മൂന്നാം റാങ്കിലുമുണ്ട്. നദാൽ നാലാം റാങ്കിലാണ്.

2004ന് ശേഷം ഫെഡറർ,നദാൽ ,നൊവാക്ക്,ആൻഡി മുറെ എന്നിവരല്ലാതെ ഒന്നാം റാങ്കിലെത്തുന്ന ആദ്യയാളാണ് ഡാനിൽ മെദ്‌വെദേവ്.

Advertisement
Advertisement