ബി.പി.സി.എൽ വിൽക്കരുത്

Friday 04 March 2022 12:58 AM IST

കൊ​ച്ചി​:​ ​ഭാ​ര​ത് ​പെ​ട്രോ​ളിയം​ ​കോ​ർ​പ​റേ​ഷ​ൻ​ ​വി​റ്റ​ഴി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പി​ന്മാ​റ​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ലാ​ഭ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​മ്പ​നി​യാ​ണ് ​ബി.​പി.​സി.​എ​ൽ.​ ​എ​ണ്ണ​ ​സം​സ്ക​ര​ണ​ത്തി​ലും​ ​വി​ത​ര​ണ​ത്തി​ലും​ ​ര​ണ്ടാം​സ്ഥാ​ന​ത്ത് ​നി​ൽ​ക്കു​ന്ന​ ​​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​ണ്.​ ​കേ​ര​ള​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ബി.​പി.​സി.​എ​ല്ലി​ന്റെ​ ​ഭാ​ഗ​മാ​യ​ ​കൊ​ച്ചി​ ​റി​ഫൈ​ന​റി​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ്യ​വ​സാ​യ​ ​നി​ക്ഷേ​പ​മാ​ണ്.​ 35000​ ​കോ​ടി​രൂ​പ​യു​ടെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ​ ​കൊ​ച്ചി​ ​റി​ഫൈ​ന​റി​യി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട​ത്.​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ത്തും ​നി​കു​തി​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കി​യും​ സ​ർ​ക്കാ​‌​ർ​ ​ ​പ​ദ്ധ​തി​ക​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

Advertisement
Advertisement