 അനാവശ്യ എതിർപ്പ് പാസ്‌പോർട്ട് ഓഫീസർ 25,000 രൂപ നൽകണം

Friday 04 March 2022 12:00 AM IST

കൊച്ചി: മകളുടെ പാസ്‌‌പോർട്ട് പുതുക്കാൻ വിവാഹമോചിതയായ അമ്മ നൽകിയ അപേക്ഷയിൽ അനാവശ്യമായി എതിർപ്പുന്നയിച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെ അസി. പാസ്‌‌പോർട്ട് ഓഫീസർ കോടതിച്ചെലവിനത്തിൽ 25,000 രൂപ നൽകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു. ശമ്പളത്തിൽ നിന്ന് പണം നൽകണം. ഏറ്റുമാനൂർ സ്വദേശിനിയാണ് ഹർജിക്കാരി.

താൻ വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ട കോടതിയുത്തരവും മകളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് വ്യക്തമാക്കുന്ന ഫോം സിയും അപേക്ഷയ്ക്കൊപ്പം ഹർജിക്കാരി നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ പിതാവിന്റെ അനുമതിയോ പാസ് പോർട്ട് പുതുക്കാനുള്ള കോടതിയുടെ ഉത്തരവോ വേണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കകം പാസ്പോർട്ട് പുതുക്കി നൽകണം. ഉദ്യോഗസ്ഥൻ കോടതിച്ചെലവു നൽകണമെന്ന ഉത്തരവ് എല്ലാ പാസ്‌‌പോർട്ട് ഓഫീസുകളിലേക്കും അയച്ചു കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Advertisement
Advertisement