മാർസ് റിഗ്ലി കേസർ പിസ്ത സ്‌നിക്കേഴ്‌സ് പുറത്തിറക്കി

Friday 04 March 2022 1:21 AM IST

കൊച്ചി : ഇന്ത്യൻ ഉപഭോക്താക്കൾക്കായി മാർസ് റിഗ്ലി അതിന്റെ ചോക്ലേറ്റ് ബ്രാൻഡായ സ്നിക്കേഴ്സിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. കേസർ പിസ്ത, കുങ്കുമം, പ്രീമിയം നട്ട്‌സ്, പിസ്ത എന്നിവ ചേർന്നതാണ് പുതിയ സ്നിക്കേഴ്സ്. ഗാലക്സി, സ്നിക്കേഴ്സ്, ബൗണ്ടി, എം ആൻഡ് എം, സ്‌കിറ്റിൽസ്, ഓർബിറ്റ്, ഡബിൾ മിന്റ്, ബൂമർ എന്നിവയാണ് മാർസ് റിഗ്ലിയുടെ മറ്റു ബ്രാൻഡുകൾ. സ്നിക്കേഴ്സ് ആരാധകർക്കിടയിൽ തങ്ങളുടെ പോർട്ട് ഫോളിയോ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാർസ് റിഗ്ലിയുടെ ഇന്ത്യയിലെ മാർക്കറ്റിംഗ് ഡയറക്ടർ വരു കാന്ധാരി പറഞ്ഞു.


'ഹംഗർ കാ റോയൽ സൊല്യൂഷൻ' എന്ന ടാഗ്‌ലൈനോടെയാണ് പുതിയ സ്നിക്കേഴ്സ് കേസർ പിസ്ത പുറത്തിറക്കിയിരിക്കുന്നത്. 2019ൽ പുറത്തിറക്കിയ ബദാം, കശുവണ്ടി, 2020 ൽ പുറത്തിറക്കിയ ബട്ടർസ്‌കോച്ച്, ഫ്രൂട്ട്, നട്സ് തുടങ്ങിയ വേരിയന്റുകളുടെ വിജയത്തെത്തുടർന്നാണ് കേസർ പിസ്ത വേരിയന്റ് പുറത്തിറക്കുന്നത്.

Advertisement
Advertisement