ടെറുമോ പെൻപോളിനും കൊച്ചി ഷിപ്പ്‌യാർഡിനും ദേശീയ പുരസ്കാരം

Friday 04 March 2022 12:38 AM IST

കൊച്ചി : നാഷണൽ സേഫ്റ്റി കൗൺസിലിന്റെ ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരത്തിന് തിരുവനന്തപുരം ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് (കെമിക്കൽ), കൊച്ചിൻ ഷിപ്പ്‌യാർഡ്(എൻജിനിയറിംഗ്), പാലക്കാട് സെയിന്റ് ഗോബെയ്ൻ (മറ്റുവിഭാഗം) എന്നീ കമ്പനികൾ അർഹരായി.

വലിയ വ്യാവസായിക സ്ഥാപനവിഭാഗത്തിൽ കൊച്ചി ഗെയ്ൽ ലിമിറ്റഡും ഇടത്തരം വ്യവസായ സ്ഥാപന വിഭാഗത്തിൽ ഇരുമ്പനം ബി.പി.സി.എല്ലും ചെറുകിട വ്യവസായ സ്ഥാനങ്ങളുടെ വിഭാഗത്തിൽ ബി.പി.സി.എൽ കൊച്ചി, കോയമ്പത്തൂർ കാരൂർ പൈപ്പ്‌ലൈനും അവാർഡുകൾ നേടി. വൻകിട സ്ഥാപനങ്ങൾക്കുള്ള സുരക്ഷാപുരസ്‌കാർ ഫാക്ടിനും എച്ച്.ഒ.സിയയ്ക്കുമാണ്. ഇടത്തരം വ്യവസായങ്ങളിൽ ബിനാനിപുരം സൂദ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവാർഡ് നേടി.

സുരക്ഷ കമ്മിറ്റിക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് പുതുവൈപ്പ് പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിനാണ്. സേഫ്റ്രി മാനേജ്മെന്റ് അവാർഡ് എച്ച്.എൽ.എൽ ലൈഫ് കെയറിനും റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്കുള്ള അവാർഡ് തൃപ്പൂണിത്തുറ എരൂർ വീഗാലാൻഡ് കിംഗ്സ് ഫോർട്ടും ഹോസ്പിറ്റലുകൾക്കുള്ള സുരക്ഷാഅവാർഡ് ലേക്‌ഷോർ ഹോസ്പിറ്റലും ഹോട്ടൽ വിഭാഗത്തിൽ കൊച്ചി ക്രൗൺ പ്ലാസയും പുതിയ പ്രൊജെക്ടുകളിൽ അസറ്റ് ആൽപൈൻ ഓക്‌സും അർഹരായി. 11ന് വൈകിട്ട് മൂന്നിന് അവാർഡുകൾ സമ്മാനിക്കുമെന്ന്

സമിതി സെക്രട്ടറി ഡോ. വി.എം. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement