കൂലിത്തർക്കം കോടതി കയറി കർഷകന് നീതിയുടെ വിജയം

Friday 04 March 2022 12:02 AM IST

മു​ക്കം​:​ ​പ​റ​മ്പി​ൽ​ ​വെ​ട്ടി​യി​ട്ട​ ​ക​വു​ങ്ങി​ൻ​ ​ത​ടി​ക​ൾ​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​മി​ത​ ​കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന​ ​ക​ർ​ഷ​ക​ന്റെ​ ​പ​രാ​തി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട്ട​തോ​ടെ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​ത്തിൽ​ ​മ​ര​ത്ത​ടി​ക​ൾ​ ​കൊ​ണ്ടു​പോ​യി.​ ​
കൊ​ടി​യ​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​തോ​ട്ടു​മു​ക്ക​ത്തെ​ ​പൊ​ട്ട​മ്പു​ഴ​യി​ൽ​ ​ആ​ൽ​ഡ്രി​ൻ​ ​ജോ​ർ​ജാ​ണ് ​വെ​ട്ടി​ ​മാ​റ്റി​യ​ ​ക​വു​ങ്ങി​ൻ​ ​ത​ടി​ക​ൾ​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​മി​ത​ ​കൂ​ലി​ ​ഈ​ടാ​ക്കി​യെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​മു​ക്കം​ ​പൊ​ലീ​സി​ലും​ ​താ​മ​ര​ശ്ശേ​രി​ ​അ​സി.​ലേ​ബ​ർ​ ​ഓ​ഫീ​സി​ലും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​നീ​തി​ ​കി​ട്ടാ​താ​യ​തോ​ടെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​ജ​നു​വ​രി​ 28​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ആ​ൽ​ഡ്രി​ൻ​ ​ജോ​ർ​ജ് ​ഗു​രു​വാ​യൂ​ർ​ ​സ്വ​ദേ​ശി​ക്ക് ​വി​റ്റ​താ​യി​രു​ന്നു​ ​ക​വു​ങ്ങു​ക​ൾ.​ ​ലോ​റി​യി​ൽ​ ​ക​യ​റ്റാ​ൻ​ ​ഒ​രു​ ​ത​ടി​ക്ക് 50​ ​രൂ​പ​ ​വീ​തം​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.​ ​മൊ​ത്തം​ 24000​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ 16000​ ​രൂ​പ​ ​വാ​ങ്ങി​യ​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​തേ​സ​മ​യം​ ​ആ​ൽ​ഡ്രി​ൻ​ ​ജോ​ർ​ജ് ​ആ​രോ​പി​ക്കും​ ​പോ​ലെ​ 24000​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​രാ​വി​ലെ​ ​മു​ത​ൽ​ ​വൈ​കീ​ട്ടു​ ​വ​രെ​ ​ജോ​ലി​ ​ചെ​യ്ത​തി​നാ​ണ് 16000​ ​രൂ​പ​ ​കൂ​ലി​യാ​യി​ ​വാ​ങ്ങി​യ​തെ​ന്നും​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​യു​ന്നു.​ ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ഉ​ണ്ടാ​യ​തോ​ടെ​ 7000​ ​രൂ​പ​ ​കൂ​ലി​ ​ന​ൽ​കി​യാ​ണ് ​ക​വു​ങ്ങി​ൻ​ ​ത​ടി​ക​ൾ​ ​ക​യ​റ്റി​കൊ​ണ്ടു​പോ​യ​ത്.

Advertisement
Advertisement