വെ​ൻ​ഡിം​ഗ് ​സോൺ:​തീ​രു​മാ​നം​ ​ഉ​ടൻ

Saturday 05 March 2022 12:18 AM IST

കൊച്ചി: നഗരത്തിൽ തെരുവോര കച്ചവടം അനുവദനീയമായിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ അടുത്ത ആഴ്ച തീരുമാനമെടുക്കും. 18 നകം ഈ വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ചൊവ്വാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇത് അജണ്ടയായി വന്നിട്ടുണ്ട്. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റ് എന്ന സന്നദ്ധസംഘടനയാണ് വെൻഡിംഗ്, നോൺ വെന്റിംഗ് സോൺ പട്ടിക തയ്യാറാക്കിയത്. നാലു കൗൺസിലർമാരും ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു. 30 വെൻഡിംഗ് സോണുകളാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന നഗരാസൂത്രണ സമിതിയോഗം ഈ ലിസ്റ്റ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

Advertisement
Advertisement