പൊന്മള പഞ്ചായത്തിനെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി

Saturday 05 March 2022 1:01 AM IST

കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിനെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ ശുപാർശ പ്രകാരം 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വില്ലേജിനെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന റവന്യു വകുപ്പ് പുറപ്പെടുവിച്ച 970 / 2020 ആർ.ഡി നമ്പർ
സർക്കാർ ഉത്തരവ് പ്രകാരമാണ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെണ്ടർ നടപടികൾ വേഗത്തിലാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു

Advertisement
Advertisement