തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

Saturday 05 March 2022 1:12 AM IST

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ കണ്ണൂർ മുഴുപ്പിലങ്ങാട് സൗത്ത് യു.പി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി ടി.ആദിൽ, സീനിയർ വിഭാഗത്തിൽ പാലക്കാട് ചാലിശ്ശേരി ഗവ. എച്ച്‌.എസ്‌.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി കെ.സിദ്ധാർത്ഥ് കൃഷ്ണ എന്നിവർ ഒന്നാം റാങ്ക് നേടി. കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.കെ അപർണ, തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്‌.എസ്‌.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി എ.എം അമൽ എന്നിവർ സീനിയർ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും റാങ്ക് കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ പുന്നപ്ര ഗവ യു.പി.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ഹൃദി.പി നാരായണൻ രണ്ടാം റാങ്കും തിരുവനന്തപുരം തിരുവല്ലം ക്രൈസ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാർത്ത മേരി ചാക്കോ മൂന്നാം റാങ്ങും നേടി. 10,000, 5000, 3000 രൂപ വീതമാണ് ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാർക്കുള്ള സംസ്ഥാനതല സ്‌കോളർഷിപ്പ്. വിജയികൾക്കുള്ള സ്കോളർഷിപ്പ് വിതരണം തിരുവനന്തപുരത്ത്‌ പിന്നീട് നടത്തുമെന്ന്‌ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പള്ളിയറ ശ്രീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement