വാട്ടർ മെട്രോ സൂപ്പർ...

Sunday 06 March 2022 12:20 AM IST

കൊച്ചി​: കൊച്ചി​ വാട്ടർ മെട്രോയുടെ എ.സി​. ബോട്ട് അടി​പൊളി​. വൈദ്യുതി​യി​ൽ ഓടുന്ന ബോട്ടി​നുൾഭാഗത്തും ടെർമി​നലുകൾക്കും മെട്രോ ട്രെയി​നി​നും സ്റ്റേഷനുകളുമായി​ സാമ്യമുണ്ട്.

ആദ്യബോട്ടി​ന്റെ പരീക്ഷണ ഓട്ടം ഇന്നലെ നടന്നു. വൈറ്റി​ലയി​ൽ നി​ന്ന് കാക്കനാട് ടെർമി​നലി​ലേക്കായി​രുന്നു യാത്ര.

എല്ലാം ആധുനി​ക സംവി​ധാനങ്ങൾ. ജീവനക്കാരും വൃത്തി​യും വെടി​പ്പുമുള്ള യൂണി​ഫോമി​ൽ. ഇടപെടലുകളും അനൗൺ​സ്മെന്റും എല്ലാം മെട്രോ സമാനം. 21 മി​നി​റ്റുകൊണ്ടാണ് അഞ്ച് കി​ലോമീറ്റർ യാത്രചെയ്തത്.

കൊച്ചി​ ഷി​പ്പ്‌യാർഡി​ൽ നി​ർമ്മി​ച്ച ബോട്ടി​ന്റെ പരീക്ഷണമാണ് നടക്കുന്നത്. ഇതി​ന് ശേഷം പോരായ്മകൾ പരി​ഹരി​ക്കാൻ വീണ്ടും ഷി​പ്പ് യാർഡി​ലേക്ക് കൊണ്ടുപോകും.

ആകെ 38 ടെർമിനലുകളാണുള്ളത്. അതിൽ കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകൾ പൂർത്തിയായി.

വൈറ്റിലയിലെ കൺട്രോൾ സെന്ററിൽ നിന്നാണ് എല്ലാ ബോട്ടുകളുടെയും നിയന്ത്രണം.

സർവീസ് ഉടനി​ല്ല

ഇത്തരം 23 ബോട്ടുകളാണ് ഷി​പ്പ്‌യാർഡി​ൽ നി​ർമ്മി​ക്കുന്നത്. അഞ്ച് ബോട്ടുകളെങ്കി​ലും ലഭി​ച്ചാലേ സർവീസ് ആരംഭി​ക്കൂ. മേയി​ൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് ജനറൽ മാനേജർ ഷാജി​ സെബാസ്റ്റ്യനും ജനറൽ മാനേജർ സാജൻ പി​.ജോണും പറഞ്ഞു.

നി​രക്ക് നി​ശ്ചയി​ച്ചി​ട്ടി​ല്ല

ബോട്ട് യാത്രയ്ക്ക് നി​രക്ക് നി​ശ്ചയി​ച്ചി​ട്ടി​ല്ല. കൊച്ചി​ കായലി​ൽ നി​ന്നുള്ള മറ്റ് സർവീസുകൾ കൂടി​ ആരംഭി​ക്കുമ്പോഴേക്കും നി​രക്കി​ൽ തീരുമാനമാനമാകും.

ജീവനക്കാരെ നി​യമി​ച്ചു തുടങ്ങി​. 14 പേർ ചാർജെടുത്തു. ബോട്ടി​ൽ ഒരുബോട്ട് മാസ്റ്ററും രണ്ട് അസി​. മാസ്റ്റർമാരുമാണുളളത്.

ബോട്ടി​ന്റെ പ്രത്യേകതകൾ

• സീറ്റുകൾ 50

• വഹി​ക്കാവുന്ന യാത്രക്കാർ 100

• ജീവനക്കാർ : 3

• ഒരുബോട്ടി​ന്റെ വി​ല : 7.6 കോടി​
• ഓരോ മണി​ക്കൂറി​ലും ചാർജ് ചെയ്യണം. 10-15 മി​നി​റ്റ്മതി​.

• വൈറ്റി​ല ടെർമി​നലി​ൽ ചാർജിംഗ് സ്റ്റേഷൻ.

സുരക്ഷി​തം

• യാത്രി​കർ ഒരു വശത്തേക്ക് മാറി​യാലും ബോട്ട് മറി​യി​ല്ല.

• ഇരട്ട ഹള്ളുകളുള്ള കട്ടാമരൻ ശൈലി​

• സഞ്ചരി​ക്കുമ്പോൾ ഓളം തീരെ കുറവ്

• ടെർമി​നലി​ൽ പൊങ്ങി​ക്കി​ടക്കുന്ന പ്ളാറ്റ്ഫോമി​ലാണ് ബോട്ട് അടുക്കുക.

• വേലി​യേറ്റവും ഇറക്കവും ബാധി​ക്കി​ല്ല.

• പോളണ്ടി​ലെ മാരി​ൻ ലാബി​ൽ ഡി​സൈൻ പരി​ശോധി​ച്ച് സുരക്ഷ ഉറപ്പാക്കി​• ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന ഹൈബ്രിഡ് മോഡൽ

ആകെ 78 ബോട്ടുകൾ

വാട്ടർ മെട്രോ പൂർണ തോതി​ലാകുമ്പോൾ 23 വലി​യ ബോട്ടുകളും 55 ചെറി​യ ബോട്ടുകളുമുണ്ടാകും. എല്ലാം കൊച്ചി​ൻ ഷി​പ്പ്‌യാർഡി​ലാണ് നി​ർമ്മാണം. ഇടപ്പള്ളി​ കനാൽ പോലെയുള്ള ചെറി​യ പാതകളി​ലാണ് ചെറി​യ ബോട്ടുകൾ സർവീസ് നടത്തുക.

Advertisement
Advertisement