വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടാവില്ല

Sunday 06 March 2022 12:15 AM IST

തിരുവനന്തപുരം: വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക്. വൈദ്യുതി ലഭിക്കാൻ ഇപ്പോൾ യാതൊരു ക്ഷാമവുമില്ല. ആവശ്യമെങ്കിൽ കൂടുതൽ വൈദ്യുതി നൽകാമെന്ന് എൻ.ടി.പി.സി അറിയിച്ചിട്ടുണ്ട്. വൈദ്യുതിചാർജ് വർദ്ധനവ് സംബന്ധിച്ച് റഗുലേറ്ററി കമ്മിഷന്റെ സംശയങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി ആവശ്യപ്പെടുന്ന വർദ്ധനവ് അതേപടി അംഗീകരിക്കുന്ന പതിവില്ലെന്നും ബി.അശോക് പറഞ്ഞു.

Advertisement
Advertisement